CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 33 Minutes 28 Seconds Ago
Breaking Now

ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 2ന്

ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഈ വരുന്ന ജനുവരി രണ്ടാം തീയതി ലെസ്റ്ററിലെ വിൻസ്റ്റാനലേ കമ്മ്യൂണിറ്റി കോളേജിന്റെ കമനീയ വേദിയിൽ ഉച്ച കഴിഞ്ഞു മുന്നു മണിക്ക് ആരംഭിക്കും. യുകെയിലെ മിഡ് ലാൻഡ്സ് ഏരിയയിലെ മനോഹര പട്ടണമായ ലെസ്റ്ററിന്റെയും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നൂറോളം മലയാളികളുടെ കൂട്ടായ്മയാണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി. 

പത്തു വർഷം പിന്നിടുന്ന ലെസ്റ്റർ കേരള കമ്മ്യൂണിറ്റി എൽ.കെ.സി എന്ന ചുരുക്ക പേരിലാണ് അറിയപ്പെടുന്നത്. നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് യുകെയിലെ മുഴുവൻ മലയാളികളുടെയും മനം കവർന്ന അസോസിയേഷൻ ആണ് ലെസ്റ്റർ കേരള കമ്മ്യുണിറ്റി. ജനുവരി 2നു ഉച്ച കഴിഞ്ഞു മുന്നു മണിക്ക്   ആരംഭിക്കുന്ന പൊതു സമ്മേളനത്തിൽ ലെസ്റ്റർ ഓർത്തഡോക്സ് പള്ളി വികാരി വർഗീസ്‌ മാത്യു ക്രിസ്തുമസ് സന്ദേശം നല്കും.

ലെസ്റ്റർ കേരള കമ്മ്യുണിറ്റിയുടെ കുട്ടികളും യുവാക്കളും അവതരിപ്പിക്കുന്ന പരിപാടികളും പ്രശസ്ത മജീഷ്യൻ റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ നിരവധി വേദികളിൽ മാജിക് പരിപാടികൾ അവതരിപ്പിച്ചു പോരുന്ന റോയ് മജിഷ്യൻ സാമ്രാജിന്റെ അരുമ ശിഷ്യനാണ്.

ലെസ്റ്ററിലെ ഊട്ടുപുര റസ്റ്റൊറന്റ് ഒരുക്കുന്ന രുചികരമായ സദ്യയാണ് പരിപാടിയുടെ മറ്റൊരു പ്രത്യേകത.

കുടുതൽ വിവരങ്ങൾക്ക് ലെസ്റ്റർ കേരള കമ്മ്യുണിറ്റി പ്രസിഡന്റ്‌ സോണി ജോർജ്, സെക്രട്ടറി ജോർജ് കാട്ടാമ്പള്ളി എന്നിവരുമായി ബന്ധപ്പെടുക. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിവരങ്ങൾ ചുവടെ ചേർക്കുന്നു:

Winstanly community college hall  

LE3 3BD 


 

 

  




കൂടുതല്‍വാര്‍ത്തകള്‍.