CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 28 Seconds Ago
Breaking Now

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് തുടക്കമായി; സാബു ഫിലിപ്പ് കണ്‍വീനർ......

കഴിഞ്ഞ രണ്ടു വർഷമായി ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു പുതിയ ചാരിറ്റി പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ചാരിറ്റി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിറ്റി അക്കൗണ്ട്‌ തുടങ്ങുകയും അതോടൊപ്പം ഒരു പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുകയും ചെയ്തു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കണ്‍വീനർ ആയി സാബു ഫിലിപ്പ്, സെക്രട്ടറി ആയി ടോം ജോസ് തടിയംപാട്, ജോയിന്റ് സെക്രട്ടറി ആയി സജി തോമസ്‌ എന്നിവർ പ്രവർത്തിക്കും. ഈ മൂന്നു പേരുടെയും പേരിലാണ് ബാർക്ക്ലയിസ് ബാങ്കിൽ കമ്മ്യൂണിറ്റി അക്കൗണ്ട്‌ തുടങ്ങിയിരിക്കുന്നത്. 

ചാരിറ്റിയുടെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ഇതിനു മുൻപും ഒട്ടേറെ ചാരിറ്റി പ്രവർത്തങ്ങൾക്ക് നേതൃത്വം കൊടുത്തു സത്യസന്ധതയും സുതാര്യതയും തെളിയിച്ചിട്ടുള്ളവരാണ്.

കേരളത്തില്‍ സുനാമി ഉണ്ടായപ്പോൾ പണം പിരിച്ചു മുഖ്യമന്ത്രിയുടെ ഫണ്ടിൽ എത്തിച്ചു കൊടുക്കുകയും ഇടുക്കി ജില്ലാ ആശുപത്രിയിൽ ഭക്ഷണം കൊടുക്കാൻ പണം പിരിച്ചു നൽകിയതും മരിയാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ കുടുംബത്തെ സഹായിക്കാൻ ഫണ്ട് പിരിച്ചതും തൊടുപുഴയിലെ മാത്യുവിനെ സഹായിക്കാനും തടിയപട്ടു രണ്ടു കുട്ടികൾ മണ്ണിടിഞ്ഞു വീണു മരിച്ച കുടുംബത്തെ സഹായിച്ചതും ഒക്കെ അതിൽ ചിലത് മാത്രം.

ഞങ്ങൾ ഈ ചാരിറ്റി പ്രവർത്തനം സംഘടിപ്പിക്കുമ്പോൾ ചില അടിസ്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ ഉദേശിക്കുന്നു.

1. പിരിക്കുന്ന പണം പൂര്‍ണ്ണമായി ആരുടെ പേരിൽ പിരിക്കുന്നുവോ അവരുടെ പേരിൽ ചെക്ക് ആയി മാത്രം നല്കുന്നതാണ്.

2. പണം തരുന്ന ആളുകളുടെ പേരുള്ള വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ്റ്‌ ഒരു മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതല്ല - കാരണം നിന്‍റെ വലതു കൈ കൊടുക്കുന്നത് നിന്‍റെ ഇടതു കൈ അറിയരുത് എന്നതു കൊണ്ടും ഞങ്ങളുടെ സ്വകാര്യത സൂക്ഷിക്കേണ്ടത് ഉള്ളത് കൊണ്ടും ആണ് പ്രസിദ്ധീകരിക്കാത്തത്. എന്നാൽ പണം ഇടുന്ന മുഴുവൻ ആളുകൾക്കും ഫുള്‍ സ്റ്റേറ്റ്മെന്റ്റ്‌ മെയിൽ വഴി അയച്ചു കൊടുക്കുന്നതാണ്.

3. സമ്മറി സ്റ്റേറ്റ്മെന്റ്റ്‌ മാധ്യമങ്ങളിൽ കൂടി പ്രസിദ്ധീകരിക്കുന്നതാണ്.

4. പിരിക്കുന്ന പണത്തിൽ നിന്നും ഒരു പൈസ പോലും മാറ്റി ചിലവഴിക്കില്ല. ഞങ്ങൾ ഈ പണം കൈമാറുന്നത് ലോക്കൽ പഞ്ചായത്ത് മെമ്പർ അല്ലെങ്കിൽ പ്രസിഡന്റ്‌ മുഖേന ആയിരിക്കും. 

ഈ ചാരിറ്റി ഗ്രൂപ്പ്‌ പ്രവർത്തങ്ങൾക്ക് മറ്റൊരു സംഘടനയും ആയി യാതൊരു ബന്ധവും ഇല്ല. ചാരിറ്റി പ്രവര്‍ത്തങ്ങളില്‍ താല്പര്യമുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മ മാത്രമാണ്. മറ്റ് ചാരിറ്റികൾ, സംഘടനകള്‍ പരിഗണിക്കാത്ത ചാരിറ്റികൾ പരിഗണിക്കുക എന്ന ഉദേശത്തിൽ മാത്രമാണ് തുടക്കം ഇട്ടിരിക്കുന്നത്. അതുപോലെ തന്നെ മറ്റാരും ചാരിറ്റി ചെയ്യാത്ത സമയത്ത് മാത്രമായിരിക്കും ഞങ്ങൾ ചാരിറ്റി പ്രവർത്തനം നടത്തുകയുള്ളൂ എന്നും അറിയിക്കുന്നു.

ചാരിറ്റിയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അയാളുടെ നാട്ടുകാരനെ സഹായിക്കാന്‍ വേണ്ടി ഒരു കളക്ഷന്‍ എടുത്തു കൊടുക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഞങ്ങള്‍ ഈ അക്കൗണ്ട്‌ അയാളെ സഹായിക്കാന്‍ വിട്ടുകൊടുക്കുന്നതാണ്. അതിനു ആകെ ചെയ്യേണ്ടത് ചാരിറ്റി കളക്റ്റു ചെയ്യുന്ന ആളിന്‍റെ ശരിയായ വിവരം ഞങ്ങള്‍ക്ക് നല്‍കണം എന്നു മാത്രം. ഇത്തരം ഒരു കാര്യം ചെയ്യാന്‍ കാരണം ഒരാള്‍ ഒരു സ്വകാര്യ  അക്കൗണ്ടില്‍ പണം പിരിച്ചാല്‍ അതിനു ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളത് കൊണ്ടാണ്. അത് ഒഴിവാക്കുന്നതിനു വേണ്ടി ആണ് അത്തരം ഒരു അവസരം ഒരുക്കുന്നത്. 

ഇടുക്കി ചാരിറ്റിയുടെ ഉപദേശക സമിതിയിൽ തമ്പി ജോസ്, അജിമോൻ ഇടക്കര, ഡിജോ പറയാനിക്കൾ, ലിതിഷ്രാജ് തോമസ്‌, ജെയിസണ്‍ തോമസ്‌, വിൽ‌സണ്‍ ഫിലിപ്പ് , മാർട്ടിൻ കെ. ജോർജ് , ബിജു ജോർജ്, ബോസ് തോമസ്‌, ആന്റോ ജോസ്, ജോസ് മാത്യു എന്നിവർ പ്രവർത്തിക്കും എന്ന് കണ്‍വീനർ സാബു ഫിലിപ്പ് അറിയിച്ചു. പുതിയ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.





കൂടുതല്‍വാര്‍ത്തകള്‍.