CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 52 Seconds Ago
Breaking Now

ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം ഹൃദയത്തിലേറ്റിയൊരു ക്രിസ്തുമസ് കരോൾ; ഈസ്റ്റ്‌ഹാമിലെ ക്രിസ്തുമസ് കരോൾ ശ്രദ്ധേയമായി

യൊരു

ലോകത്തിന് സമാധാനത്തിന്റെ സന്ദേശവുമായെത്തിയ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിന്റെ ഭാഗമായി ഈസ്റ്റ്‌ ഹാമിലെ സെന്റ്‌. മൈക്കിൾസ് സീറോ മലബാർ ചർച്ചിന്റെ സെൻട്രൽ പാർക്ക് യൂണിറ്റ് നടത്തിയ  ക്രിസ്തുമസ് കരോൾ ശ്രദ്ധേയമായി. ഭക്ഷണം ഇല്ലാത്തവന് ഭക്ഷണം നൽകുന്നത് എനിക്ക് തരുന്നത് പോലെയാണെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ വാക്കുകൾ ഹൃദയത്തിലേറ്റി തിരുപ്പിറവിയുടെ സന്ദേശവുമായി കരോൾ സംഘം സമീപവാസികളായ അന്യ മതസ്ഥരുടെ ഭവനങ്ങളിലും വ്യാപാര  സ്ഥാപനങ്ങളിലും ക്രിസ്തുമസ് ഗാനമാലപിച്ചു എത്തി. 

"അഗതിയ്ക്കൊരു കേക്ക്" - ഇതായിരുന്നു കരോളിന്റെ മുദ്രാവാക്യം. മഹത്തായ ലക്ഷ്യത്തിന്റെ ഫലപ്രാപ്തിക്ക് വേണ്ടി വിശ്വാസികൾ സജീവമായി പങ്കെടുത്തു. കരോൾ സംഘത്തിന് ലഭിച്ച സംഭാവന കേരളത്തിൽ തലയോലപ്പറമ്പിലെ പിറവം റോഡിൽ ആരോരുമില്ലാതെ അലഞ്ഞു നടക്കുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനക്കു നൽകുന്നതായിരിക്കും.  




കൂടുതല്‍വാര്‍ത്തകള്‍.