CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 27 Seconds Ago
Breaking Now

മാഞ്ചസ്റ്ററില്‍ പിറവി തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി എട്ടു മുതല്‍;തിരുക്കർമ്മങ്ങളെ തുടർന്ന് റാഫിൾ നറുക്കെടുപ്പും, കേക്ക് ലേലവും.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പിറവി തിരുന്നാള്‍ തിരുകര്‍മങ്ങള്‍ നാളെ രാത്രി എട്ടു മുതല്‍ ആരംഭിക്കും. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന ശുശ്രൂഷകളിൽ  സീറോ മലബാര്‍ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി കാർമ്മികനാകും. തിരുകര്‍മങ്ങളെ തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും, മാതൃ വേദിയുടെയും കരോള്‍ ഗാനാലാപനം നടക്കും. ഇതേ തുടർന്ന് സാന്താക്ലോസിന് സ്വീകരണം നൽകുന്നതോടെ കേക്ക് കട്ടിങ്ങും, സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ ഗിഫ്റ്റ് കൈമാറ്റവും നടക്കും. ഇതേ തുടർന്ന് മാതൃവേദിയുടെ നേതൃത്വത്തിൽ റാഫിൾ നറുക്കെടുപ്പും, കേക്ക് ലേലവും നടക്കും.

ക്രിസ്മസ്  തിരുകര്‍മങ്ങളിൽ  കുടുംബസമേതം പങ്കെടുത്ത് പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലൈ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം 

St Anthony's Presbytery, Dunkery Road,

Manchester.  M22 0WR




കൂടുതല്‍വാര്‍ത്തകള്‍.