CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 57 Minutes Ago
Breaking Now

ക്രിസ്തുമസിനെ വരവേൽക്കാൻ സന്ദർലാൻഡ്‌ മലയാളികൾ ഒരുങ്ങുന്നു, ക്രിസ്തുമസ് സംഗമം ഡിസംബർ 27 ഞായറാഴ്ച

ക്രിസ്തുമസിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. കരോൾ സംഗീതവും ഉണ്ണിയേശുവുമായി ഭവന സന്ദർശനത്തിന് ശേഷം ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദർലാൻഡ് മലയാളി കത്തോലിക്കാ സമൂഹം ഡിസംബർ 27 ഞായറാഴ്ച നടക്കുന്ന ക്രിസ്തുമസ് സംഗമവും ആഘോഷമാക്കാനുള്ള ശ്രമത്തിലാണ്. ബഹു. ഫാ. സജി തോട്ടത്തിൽ ക്രിസ്തുമസ് സന്ദേശം നല്കുന്ന സംഗമത്തിൽ സെ. ജോസെഫ്സ് ചർച്ച് വികാരി ബഹു. ഫാ. മൈക്കിൽ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾക്ക് പരിസമാപ്തി കുറിക്കും. ഈ സ്നേഹസംഗമത്തിലേക്ക് എല്ലാ അംഗങ്ങളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു. 

ക്രിസ്തുമസ് സംഗമം :

ഡിസംബർ 27 ഞായർ 5.00 pm മുതൽ @ സ്റ്റീൽസ് ക്ലബ് ഹാൾ, സന്ദർലാൻഡ്, SR4 7XJ




കൂടുതല്‍വാര്‍ത്തകള്‍.