CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 41 Minutes 2 Seconds Ago
Breaking Now

ലിവര്‍പൂളില്‍ ക്രിസ്തുമസ്സിനോട്‌ അനുബന്ധിച്ചുള്ള സീറോ മലബാര്‍ മലയാളം കുര്‍ബാനയും തിരുപിറവി ആഘോഷങ്ങളും ഡിസംബര്‍ 24ന് രാത്രി 7.30ന്,

ലിവര്‍പൂളില്‍ ക്രിസ്തുമസ്സിനോട്‌ അനുബന്ധിച്ചുള്ള സീറോ മലബാര്‍ മലയാളം കുര്‍ബാനയും തിരുപിറവി ആഘോഷങ്ങളും ഡിസംബര്‍ 24ന് രാത്രി 8ന് ഫസാക്കര്‍ലി സെന്റ്‌. ഫിലോമിനാ ദേവാലയത്തില്‍ വച്ച് നടക്കും. ലിവര്‍പൂളിലെയും, സമീപ പ്രദേശങ്ങളായ വിസ്റ്റന്‍, സൌത്ത് പോര്‍ട്ട്‌, വൈട്നെസ് എന്നിവടങ്ങിലെയും എല്ലാ കത്തോലിക്കാ വിശ്വാസികള്‍ക്കും വേണ്ടി സംയുക്തമായിട്ടാണ് ഈ വര്‍ഷം കുര്‍ബാനയും തിരുപിറവി ആഘോഷങ്ങളും സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി 7.30ന് ജപമാലയോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് തിരുപിറവിയുടെ കര്‍മ്മങ്ങള്‍, ദിവ്യബലി, മാലാഖമാരുടെ അകംബടിയോടെ, ഉണ്ണിശോയേയും വഹിച്ചുള്ള പ്രദക്ഷിണം, രൂപം മുത്തല്‍ തുടങ്ങിയവ. എല്ലാ യൂണിറ്റില്‍ നിന്നുമുള്ള പുതിയ കൈക്കാരന്മാര്‍ അന്നേ ദിവസം ഫിലോമിനാ ദേവാലയത്തില്‍ എത്തണമെന്ന് ഓര്‍മിപ്പിക്കുന്നു. സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജിനോ അരിക്കാട്ട് MCBS തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ഹോളി നെയിം സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്‌ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും. 

For more information - Contact :

Joby Jacob(07584094692),

Tom Thomas (07577249750),

Jacob Thachil (07886445562)

Tomy (07727697246)

 




കൂടുതല്‍വാര്‍ത്തകള്‍.