CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 18 Minutes 49 Seconds Ago
Breaking Now

ബാസിൽടനിൽ ക്രിസ്തുമസ് ആഘോഷം ....

ലോക രക്ഷകന്റെ തിരുപ്പിറവി വലിയ ആഘോഷമായി സെന്റ്‌. മേരീസ് യാക്കോബായ പള്ളിയിൽ (St. Andrews church, 3 The Fremnells, Basildon, SS14 26X) വച്ച് ഡിസംബർ 24ന് വൈകീട്ട് 4.30ന് അങ്കമാലി ഭദ്രാസനത്തിന്റെ സഹായി മെത്രാപൊലീത്ത അഭിവന്ദ്യ ഡോ. എബ്രഹാം മോർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ കൊണ്ടാടപ്പെടുന്നു. മാനവകുലത്തിന് ശാന്തിയും സന്തോഷവും സമാധാനവും വിളിച്ചോതിക്കൊണ്ട് ക്രിസ്തുമസ് ആഗതമായിരിക്കുന്ന ഈ അവസരത്തിൽ ലോകരക്ഷകനായ യേശുക്രിസ്തുവിനെ വന്നു കണ്ടു വനങ്ങുവാനും തങ്ങളെ തന്നെ തിരുമുൽ കാഴ്ചകളായി ഉണ്ണിയേശുവിന് സമർപ്പിക്കാനുമാണ് ഈ ക്രിസ്തുമസ് ആഘോഷം നടത്തപ്പെടുന്നത്. 

വി. കുർബാനയും പ്രദക്ഷിണവും ക്രിസ്തുമസ് ശുശ്രൂഷയും തുടർന്ന് ഇടവകയുടെ ആഘോഷവും കലാപരിപാടികളും സ്നേഹവിരുന്നും നടത്തപ്പെടുന്നു. ഇടവകയുടെ വികാരി ഫാ. എൽദോസിന്റെയും മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വലിയ ക്രിസ്തുമസ് ആഘോഷമാണ് ഈ വർഷം ബാസിൽടണിൽ ക്രമീകരിച്ചിരിക്കുന്നത്. ഏവരെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതിനൊപ്പം ക്രിസ്തുമസിന്റെയും പുതുവൽസരത്തിന്റെയും ആശംസകൾ നേരുന്നു.   




കൂടുതല്‍വാര്‍ത്തകള്‍.