CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 45 Seconds Ago
Breaking Now

ഹേവാര്‍ഡ്ഹീത്ത് F.F.Cയുടെ ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ 2ന്, മേയര്‍ ഉദ്ഘാടകന്‍, കുളച്ചല്‍ കൗണ്‍സിലര്‍ മുഖ്യാതിഥി

ഹേവാര്‍ഡ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബ്ബിന്റെ (FFC ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 3മണി മുതല്‍ ഹേവാര്‍ഡ്സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളിഹാളില്‍ വച്ച് നടത്തപ്പെടും.

ക്ലബ്ബ് സെക്രട്ടറി അരുണ്‍ മാത്യു ഏവര്‍ക്കും സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ക്രിസ്തുമസ് പപ്പാക്ക് സ്വീകരണമൊരുക്കും. പിന്നീട് ക്ലബ്ബ് പ്രസിഡന്റ് ജിജോ അരയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മേയര്‍ സുജന്‍ വിക്രമാരാച്ചി ഉദ്ഘാടനം ചെയ്യും.

നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളും, മുന്‍കാല ഭരണ സമിതിയെ പ്രതിനിധീകരിച്ച് അദ്ധ്യക്ഷന്മാരായ ജോഷി കുര്യാക്കോസ്, ബിജു പോത്താനിക്കാട്, ബിജു സെബാസ്റ്റ്യൻ, ജോസ് ബിജു തുടങ്ങിയവരും ക്ലബ്ബ് വൈസ് പ്രസിഡന്‍ഡ് ലോര്‍ഡ്‌സണ്‍, ട്രഷറര്‍ അനില്‍ ശിവന്‍, ക്ലബ്ബ് കമ്മിറ്റിയംഗങ്ങളായ ഹരികുമാര്‍ ഗോപാലന്‍ നായര്‍ , സിജോയി സെബാസ്റ്റ്യൻ, ജോഷി പനമ്പേല്‍ തുടങ്ങിയവരും മുന്‍കാല ഭാരവാഹികളും വേദിയില്‍ സന്നിഹിതരാവും. കുളച്ചല്‍ നഗരസഭാ കൗണ്‍സിലര്‍ ഫിലോയി മേരി ക്രിസ്തുമസ് സന്ദേശം നല്‍കും.

കുട്ടികള്‍ അവതരിപ്പിക്കുന്ന ബൈബിള്‍ ദൃശ്യാവതരണത്തോടെ പരിപാടികളാരംഭിക്കും. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും ക്ലാസിക്കല്‍ സിനിമാറ്റിക്ക് ഡാന്‍സുകള്‍, കാന്‍ഡില്‍ ഡാന്‍സ്, നാടകം, സാരംഗി ഓര്‍ക്കസ്ട്ര- ഡെര്‍ബി അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവ ആഘോഷപരിപാടികള്‍ മിഴിവുറ്റതാക്കും.

പരിപാടികള്‍ക്ക് ഭാരവാഹികളായ സദാനന്ദന്‍ ദിവാകരന്‍, ഷൈന്‍ ജോസഫ്, ബേസില്‍ ബേബി, രാജു ലൂക്കോസ്, സണ്ണി ഇടത്തില്‍, സജി ജോണ്‍, സാബു ജോണ്‍, വര്‍ഗ്ഗീസ് ഇട്ടാര്‍, ഷിബു മാത്യു, അജിത്, ഗംഗാപ്രസാദ് സി.ജി., ജിജോ ആന്‍ഡ്രൂസ്, അരുണ്‍ പീറ്റര്‍,എ ബ്രഹാം ജേക്കബ് തരകന്‍, നിക്‌സണ്‍, ഉണ്ണി പറമ്പില്‍, ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും . ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും. സ്വാതി സദാനന്ദന്‍ കൃതജ്ഞത രേഖപ്പെടുത്തും. 




കൂടുതല്‍വാര്‍ത്തകള്‍.