CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 8 Minutes 40 Seconds Ago
Breaking Now

"ജൂബിലി ഇയർ ഓഫ് മേഴ്സി"; ബ്രിസ്റ്റോളിൽ ഫാ. സോജി ഓലിക്കലും ഫാ.സിറിൽ ഇടമനയും നയിക്കുന്ന ഏകദിന കണ്‍വെൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനം അനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസ സമൂഹം ആഘോഷിക്കുന്ന "ദി എക്സ്ട്രാ ഓർഡിനറി ജൂബിലി ഇയർ ഓഫ് മേഴ്സി"യുടെ ഭാഗമായി ക്ലിഫ്റ്റൻ രൂപത സീറോ മലബാർ സമൂഹത്തിനു വേണ്ടി നടത്തപ്പെടുന്ന ഏകദിന കണ്‍വൻഷനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. പ്രമുഖ വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കലും ഫാ. സിറിൽ ഇടമനയും നേതൃത്വം നൽകുന്ന ഏകദിന കണ്‍വൻഷൻ ജനുവരി പതിനാറാം തീയതി ശനിയാഴ്ച ബ്രിസ്റ്റോളിലെ  ഫിഷ്‌പോണ്ട്സിലുള്ള സെന്റ്‌. ജോസഫ് ദേവാലയത്തിൽ വെച്ചാണ് നടക്കുന്നത്.ഇന്നലെ ചേർന്ന ക്ലിഫ്റ്റൻ രൂപത സീറോ മലബാർ സമൂഹത്തിന്റെ (CDSMCC ) എക്സിക്യൂട്ടീവ് കമ്മിറ്റി കണ്‍വെൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ വിലയിരുത്തി.

ജനുവരി പതിനാറാം തീയതി ശനിയാഴ്ച ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്സ് സെന്റ്‌. ജോസഫ് ചർച്ചിൽ വച്ച് നടത്തുന്ന ഏകദിന കണ്‍വൻഷനിൽ ക്ലിഫ്റ്റൻ രൂപതയുടെ കീഴിലുള്ള വിവിധ മാസ് സെന്ററുകളിൽ നിന്നും വിശ്വാസികൾ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക സെഷനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ നടത്തുന്ന കണ്‍വൻഷനിൽ കുമ്പസാരം, വിശുദ്ധ കുർബാന, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഇയർ ഓഫ് മേഴ്സിയുടെ ചൈതന്യം ഉൾക്കൊണ്ട് കണ്‍വൻഷനിൽ ഒന്ന് ചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ക്ലിഫ്റ്റൻ രൂപത സീറോ മലബാർ കോർഡിനേറ്റർ ഫാ. പോൾ വെട്ടിക്കാട്ട് ,CDSMCC ട്രസ്റ്റിമാരായ ഫിലിപ്പ് ജോസഫ്‌,റോയ് സെബാസ്റ്റ്യൻ എന്നിവർ അറിയിക്കുന്നു.    

വിലാസം:

St. Joseph’s Catholic Church Fishponds, 

Bristol BS16 3QT

കൂടുതൽ വിവരങ്ങൾക്ക് :

ഫിലിപ്പ് ജോസഫ്‌ ഗ്ലോസ്റ്റെർ    :07703063836

റോയ് സെബാസ്റ്റ്യൻ ബ്രിസ്റ്റോൾ :07862701046




കൂടുതല്‍വാര്‍ത്തകള്‍.