CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 56 Seconds Ago
Breaking Now

സാലിസ്ബറി മലയാളി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി പത്തിന്....

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷൻ ക്രിസ്തുമസ് പുതുവത്സര ആഘോഷം ജനുവരി പത്തിന് രാവിലെ പത്ത് മണി മുതൽ ആൾഡർബറി വില്ലേജ് ഹാളിൽ അരങ്ങേറും. യേശു ദേവന്റെ തിരുപ്പിറവി അനുസ്മരിപ്പിച്ച് കൊണ്ടുള്ള ദൃശ്യാവിഷ്കാരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ യുക്മ റീജിയണൽ നാഷണൽ കലാമേളകളിൽ വിജയികളായവരെ പ്രത്യേകം ആദരിക്കുന്നതായിരിക്കും. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന വിവിധ കലാരൂപങ്ങൾ അണിയറയിൽ ഒരുങ്ങുന്നതായി പ്രസിഡന്റ്‌ മേഴ്സി സജീഷ് അറിയിച്ചു. 

ഡിസംബർ 22ന് നടന്ന ക്രിസ്തുമസ് കരോൾ വൻ വിജയമായിരുന്നു. സംഘടനയിലെ മുഴുവൻ കുടുംബങ്ങളും ഒന്നിച്ച് കൂടി നടന്ന കരോളിൽ നിന്നും സംഭാവനയായി കിട്ടിയ തുക നാട്ടിൽ നിരാലംബരായ ഒരു കുടുംബത്തിന് നൽകാൻ തീരുമാനിച്ച് കൊണ്ട് അസോസിയേഷൻ മാതൃകയായി. കരോളിൽ പങ്കെടുത്ത മുഴുവൻ കുടുംബങ്ങളും പരസ്പരം സമ്മാനപ്പൊതികൾ കൈമാറിയും ആശംസകൾ അറിയിച്ചും സജീവമായപ്പോൾ കുട്ടികളും മുതിർന്നവരും കരോൾ ഗാനങ്ങൾ ആലപിച്ച് ക്രിസ്തുമസ് പാപ്പയെ വരവേറ്റു. അസോസിയേഷൻ രക്ഷാധികാരി ശ്രീ ജോസ് കെ ആന്റണി ക്രിസ്തുമസ് സന്ദേശം നല്കി. സുജു ജോസെഫും ജിനോയെസും കോർഡിനെറ്റർമാരായി പ്രവർത്തിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

ക്രിസ്തുമസ് കരോളിന്റെ കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.