CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Seconds Ago
Breaking Now

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ മലയാളികള്‍ ; തിരുകര്‍മ്മങ്ങള്‍ നാളെ രാത്രി 8 മുതല്‍

പുതുവര്‍ഷത്തെ ഭക്ത്യാദരപൂര്‍വ്വം വരവേല്‍ക്കാന്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒരുങ്ങി. വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നാളെ രാത്രി 8 മുതലാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകുക. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയോടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഇതേ തുടര്‍ന്ന് ദിവ്യ കാരുണ്യ ആരാധനയും നടക്കും. ദിവ്യബലിയെ തുടര്‍ന്ന് മാതൃവേദിയുടെ മീറ്റിങ്ങും നടക്കുമെന്ന് ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി അറിയിച്ചു.

ഈ ഒരു വര്‍ഷക്കാലം നമുക്ക് ലഭിച്ച നിരവധി ആയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനും  പുതുവര്‍ഷത്തെ പ്രാര്‍ത്ഥനയോടെ വരവേല്‍ക്കുവാനും ഏവരേയും ഫാ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.