CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 2 Seconds Ago
Breaking Now

എൻമയുടെ ദശാബ്ദി വർഷാഘോഷം ജനുവരി 2ന്; ഗംഭീരമാക്കാൻ സർഗ്ഗ വേദിയുടെ ലൈവ് ഓർക്കസ്ട്ര

എൻഫീൽഡിലെ മലയാളി കൂട്ടായ്മ എൻമയുടെ പ്രവർത്തനത്തിന്റെ ദശാബ്ദി വർഷാഘോഷവും ക്രിസ്തുമസ് - പുതുവത്സരാഘോഷവും സംയുക്തമായി കൊണ്ടാടുന്നു. ജനുവരി 2ന് പോട്ടെഴ്സ്     ബാറിലുള്ള സെന്റ്‌. ജോണ്‍സ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ വൈകുന്നേരം മൂന്നര മണിക്ക് സാംസ്കാരിക സമ്മേളനത്തോടെ ആഘോഷം ആരംഭിക്കും. എന്മയുടെ പ്രസിഡന്റ്‌ ജോർജ് പാറ്റിയാൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുക്മയുടെ സാംസ്കാരിക വേദി കണ്‍വീനർ സി. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ആൻസി ജോയി, എന്മ മുൻ പ്രസിഡന്റുമാരായ ജിജോ ജോസഫ്, ആൻസി ജോർജ് എന്നിവർ ആശംസകൾ നേരും.

തുടർന്ന് എന്മയിലെ അംഗങ്ങളുടെയും ഈസ്റ്റ്‌ഹാമിൽ നിന്നെത്തുന്ന കലാകാരികളുടെയും വിവിധതരം സ്കിറ്റുകളും അരങ്ങേറും. യുകെയിലെ അറിയപ്പെടുന്ന സംഘാടകനും നാടക നടനുമായ ജയ്സണ്‍ ജോർജ് പ്രമുഖ സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനം എന്ന ചെറുകഥയുടെ നാടാകാവിഷ്കാരം അവതരിപ്പിക്കും. ജയ്സണ്‍ ജോർജ് മാത്രം രംഗത്ത് വരുന്ന നാടകം കാണികൾക്ക് പുതുമയേറിയ അനുഭവമായിരിക്കും. ദശാബ്ദി വർഷാഘോഷത്തിന്റെ പ്രധാന ആകർഷണം യുകെയിലെ അറിയപ്പെടുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ സർഗ്ഗവേദിയുടെ ലൈവ് ഓർക്കസ്ട്രയാണ്. രണ്ടു മണിക്കൂറ നീളുന്ന സംഗീതയാത്ര കാണികൾക്ക് സംഗീതത്തിന്റെ മാസ്മരിക ലോകം തുറന്നു കൊടുക്കും.

ആഘോഷങ്ങളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു. 

ST. JOHNS METHODIST CHURCH 

BAKER STREET, POTTERS BAR

HERTZ

EN62DZ




കൂടുതല്‍വാര്‍ത്തകള്‍.