CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 54 Seconds Ago
Breaking Now

സ്വന്തം ചാപ്ലൻസിയിൽ, നന്ദി നിറഞ്ഞ ഹൃദയത്തോടെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷം

"ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്റെ നാഥൻ ഈ മണ്ണിൽ പിറന്നൊരു മംഗള സുദിനം" ഈ കഴിഞ്ഞ 24ന് രാത്രിയില മാഞ്ചസ്റ്ററിലെ സെന്റ്‌. എലിസബത്ത് ദേവാലയത്തിൽ ഒരു മംഗള സുദിനം സുദിനം പിറന്ന സന്തോഷം ആയിരുന്നു അക്ഷരാർഥത്തിൽ. കൃത്യം 8 മണിക്ക് തന്നെ ക്രിസ്തുമസ് കർമ്മങ്ങൾ ആരംഭിക്കുവാനുള്ള മണി മുഴങ്ങുകയും സെന്റ്‌ മേരീസ് ക്നാനായ ചാപ്ലൻസിയുടെ ചാപ്ലിൻ ആയ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഭക്തിസാന്ദ്രമായി തിരുപ്പിറവി കർമ്മങ്ങൾ ആരംഭിക്കുകയും ചെയ്തു.

അന്നേ ദിവസം ഈ ചാപ്ലൻസിയുടെ ഔദ്യോഗി അന്നൗൻസ്മെന്റിന്റെ ആദ്യത്തെ വാർഷികം ആയിരുന്നു. നന്ദി നിറഞ്ഞ ഹൃദയത്തോടെ വേണം ഈ ക്രിസ്തുമസ് കുർബാനയിൽ ഏവരും പങ്കെടുക്കാനെന്നും സജി അച്ചൻ ഓർമ്മിപ്പിച്ചു. ഉണ്ണിയെ തീ കായാൻ കൊണ്ട് പോവുകയും കുർബാന മദ്ധ്യേ അച്ചൻ വർഷങ്ങൾക്ക് മുൻപുള്ള നാട്ടിൻ പുറത്തെ ക്രിസ്തുമസ് ആഘോഷത്തെ അനുസ്മരിപ്പിക്കുന്ന സന്ദേശം നൽകുകയും ചെയ്തപ്പോൾ അവിടെ കൂടിയിരുന്ന ഓരോ മാതാപിതാക്കളും തങ്ങളുടെ ബാല്യകാലത്തെ ക്രിസ്തുമസ് നാളുകള അയവിറക്കുകയായിരുന്നു.

കൊച്ചുകുട്ടികളും യൂത്ത് അംഗങ്ങളും കൊയർ മെംബേഴ്സും ഒരുമ്മിച്ചു കരോൾ ഗാനം പാടുകയും അതോടൊപ്പം സാന്താക്ലോസ് ചുവട് വയ്ക്കുകയും ചെയ്തപ്പോൾ ഏവരുടെയും മുഖത്ത് ക്രിസ്തുമസിന്റെ സന്തോഷം പ്രകടമായിരുന്നു. അതിനു ശേഷം "ക്രിസ്തുമസ് കാർഡ്‌ ഹണ്ട്" എന്ന ഗെയിമിന്റെ വിജയികള്ക്ക് ക്രിസ്തുമസ് ട്രീയിൽ നിന്നും സമ്മാനങ്ങൾ ലഭിച്ചു. അതോടൊപ്പം തന്നെ പുൽക്കൂട്‌ മത്സരത്തിലെ വിജയികളായ സിറിയക് ജോസഫിനും മാർട്ടിൻ മലയിലിനും ക്നാനായ ചാപ്ലിയൻസി ഗ്രൂപ്പിൽ നടത്തിയ ക്നാനായ ക്വിസ് മത്സരത്തിന്റെ വിജയികളായ സ്റ്റീഫൻ ടോമിനും ജിജോ എബ്രഹാമിനും സാന്താക്ലോസ് സമ്മാനങ്ങൾ നൽകുകയുണ്ടായി. ഇടവക ജനങ്ങൾ എല്ലാവരും ഒരുമിച്ചു ക്രിസ്തുമസ് കേക്കും വൈനും നുകർന്നു കൊണ്ട് 2015 ലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.   

            




കൂടുതല്‍വാര്‍ത്തകള്‍.