CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 57 Seconds Ago
Breaking Now

കലാഹാംപ്ഷയറിന്റെ പുതുവത്സരാഘോഷങ്ങൾ വര്‍ണ്ണാഭമായി......

കലാഹാംപ്ഷയറിന്റെ പുതുവത്സരാഘോഷങ്ങൾ വളരെയേറെ പുതുമകളോടെ ആനന്ദകരമായി കൊണ്ടാടി. ഡിസംബർ 31ന് 9 മണി മുതൽ ജനുവരി 1ന് വെളുപ്പിന് 2 മണി വരെ നീണ്ടു നിന്ന പരിപാടികൾ എല്ലാവരും നന്നേ ആസ്വദിച്ചു.

ബോണ്‍മൗത്തിൽ നിന്നും ഉല്ലാസ് ശങ്കരനും ശ്രീകാന്തും, ബേസിംഗ്സ്റ്റൊക്കിലെ ശോഭൻ ബാബുവും ഹെഡ്ജ്എൻഡിലെ ബാബു ജോണ്‍സും ഗാനമേളക്ക് മാറ്റ് കൂട്ടി. പ്രസിഡന്റ്‌ സിബി മേപ്രത്തിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടിക്ക് ജിഷ്ണു ജ്യോതി സ്വാഗതവും ജോജി ജോസഫ് നന്ദിയും പറഞ്ഞു. ഗായകനിരയിലേക്ക് പുതുമുഖങ്ങളായി ജെർമിയും ജെറോണും ഡോറ റെജിയും ചുവടു വച്ചു. 

ശോഭൻ ബാബുവിന്റെ വ്യത്യസ്തമായ മിമിക്രി സദസിനെ വീണ്ടും ഹാസ്യലോകത്തേക്ക് കൊണ്ടു പോയി. അമ്മ ചാരിറ്റി ഏറ്റെടുത്ത വിഭവങ്ങൾ വളരെയേറെ പ്രശംസ പിടിച്ചു പറ്റി. മനു ജനാർദനനും ആനന്ദ് വിലാസും, രാകേഷ് തായിരി, ജോയ്സണ്‍ ജോയ്, മാത്യൂ എന്നിവർ ന്യൂഇയർ ആശംസകൾ അർപ്പിച്ചു. ഗ്രേയ്സ് മെലഡീസിന്റെ ഗാനമേളയും ശ്രദ്ധേയമായി. അങ്ങനെ കലോപാസകരുടെ നവവൽസരാഘോഷങ്ങൾ ഏപ്രിൽ 23 ന് നടക്കാനിരിക്കുന്ന ഓൾഡ്‌ ഈസ്‌ ഗോൾഡിലേക്കുള്ള വാതായനം തുറന്നു വയ്ക്കൽ കൂടിയായി മാറി.       




കൂടുതല്‍വാര്‍ത്തകള്‍.