CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 52 Minutes 4 Seconds Ago
Breaking Now

ഇന്ത്യൻ നേഴ്സുമാരോട് കാണിക്കുന്ന അനീതികൾക്കെതിരെ ബ്രിസ്കയുംഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനും കൈ കോർക്കുന്നു.സെമിനാർ ജൂണ്‍ 6 ന്.

ഇന്ത്യൻ നേഴ്സുമാരോട് കാണിക്കുന്ന അനീതികൾക്കെതിരെ ബ്രിസ്കയുംഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനും കൈ കോർക്കുന്നു.

IELTS ഇല്ലാത്തതിന്റെ പേരിൽ വർഷങ്ങളോളം യുകെയിൽ കെയറര്‍മാരായി ജോലി ചെയ്യുന്ന നേഴ്സുമാർക്ക് വേണ്ടി ഒരു പ്രക്ഷോഭ പാത തുറക്കുകയാണ് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍. നേഴ്സിങ്ങിൽ ഉന്നത വിജയവും ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച ഹോസ്പിറ്റലുകളിൽ നേഴ്സുമാരായി പ്രവർത്തി പരിചയവുമുള്ളവർക്ക് പോലും IELTS എന്ന കടമ്പ കടക്കാൻ പലപ്പോഴും കഴിയുന്നില്ല. യുകെയിൽ കെയറര്‍മാരായി വർഷങ്ങളോളം ജോലി ചെയ്തു ബ്രിട്ടീഷ് പൗരത്വം പോലും നേടിയവർക്ക് ഇനിയും IELTS ന്റെ പേര് പറഞ്ഞു അവരുടെ യഥാർത്ഥ പ്രൊഫഷനിൽ ജോലി ചെയ്യാൻ അനുവദിക്കാത്ത യുകെയിലെ നിയമത്തിന്റെ പോരായ്മ പരിഹരിക്കുവാൻ ഈ മുന്നേറ്റങ്ങൾക്കാവുമെന്നു പ്രതീക്ഷിക്കാം. 

1960 കൾ മുതൽ യുകെയിലെ തൊഴിലാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷനും ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയും (ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷന്‍) ഒന്ന് ചേർന്നാണ് ബ്രിസ്റ്റോളിൽ ഈ മുന്നേറ്റത്തിനു ചുക്കാൻ പിടിക്കുന്നത്. യുകെയിലെ പാർലമെന്റ് അംഗങ്ങളെ കൂടി അണിനിരത്തി കൊണ്ടാണ് ഈ പ്രക്ഷോഭം എന്നതും ശ്രദ്ധേയമാണ്.

ജനുവരി ആറാം തീയതി വൈകുന്നേരം 5.30ന് ബ്രിസ്റ്റോൾ സൗത്ത്മീഡിലെ സെന്റ്‌. വിൻസന്റ് ഹാളിൽ വച്ചാണ് കെയറര്‍മാരായി ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.  ബ്രിസ്റ്റോളിലെ എംപിമാരെ കൂടെ കൂട്ടി ജനുവരി 20ന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ നടക്കുന്ന മീറ്റിങ്ങിൽ തികച്ചും വിവേചനപരമായ ഈ നിയമം എങ്ങിനെ പിൻവലിപ്പിക്കാം എന്നതിനെ കുറിച്ച് ബോധാവൽക്കരിക്കുകയാണ് ഈ മീറ്റിങ്ങിന്റെ ഉദ്ദേശലക്‌ഷ്യം. ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ദേശീയ നിർവ്വാഹക സമിതിയംഗം ശ്രീ. ബൈജു തിട്ടാല മുഖ്യ പ്രഭാഷണം നടത്തുന്ന ഈ യോഗത്തിലേക്ക് ബ്രിസ്റ്റോളിലെ നേഴ്സിംഗ് കഴിഞ്ഞിട്ടും കെയറർമാരായി ജോലി ചെയ്യുന്ന എല്ലാവരെയും മറ്റു അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി ബ്രിസ്ക പ്രസിഡന്റ്‌ തോമസ്‌ ജോസഫും സെക്രട്ടറി ജോസ് തോമസും അറിയിക്കുന്നു.     

മീറ്റിംഗ് നടക്കുന്ന സ്ഥലം :

St. Vincent Church hall,

Southmead,

BS106DS




കൂടുതല്‍വാര്‍ത്തകള്‍.