CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 17 Seconds Ago
Breaking Now

കാര്‍ഷികപ്രതിസന്ധി: ഇന്‍ഫാം ദേശീയസമിതി നാളെ (ബുധൻ) ജനുവരി 6ന് കൊച്ചിയില്‍

കൊച്ചി: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫാം ദേശീയ സമിതിയുടെ അടിയന്തരസമ്മേളനം ജനുവരി 6 ബുധനാഴ്ച രാവിലെ 10.30ന് കൊച്ചിയില്‍ ചേരുന്നു. പാലാരിവട്ടം പി.ഒ.സി.യില്‍ ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കലിന്റെ അധ്യക്ഷതയില്‍ മൂവാറ്റുപുഴ ബിഷപ് എബ്രഹാം മാര്‍ ജൂലിയോസ് ഉദ്ഘാടനം ചെയ്യും. കാര്‍ഷികമേഖലയിലെ ആനുകാലിക പ്രശ്നങ്ങളെക്കുറിച്ച് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ വിഷയാവതരണവും കാര്‍ഷിക പ്രതിസന്ധിയിലെ ബദല്‍ സംവിധാനങ്ങളെക്കുറിച്ച് നാളികേര ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് ഐഎഎസ് മുഖ്യപ്രഭാഷണവും നടത്തും. 

ഇന്‍ഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, കെ.മൈതീന്‍ ഹാജി, ഫാ.ആന്റണി കൊഴുവനാല്‍, ഡോ.എം.സി.ജോര്‍ജ്, ഫാ.ജോസ് മോനിപ്പള്ളി. ഫാ.ജോസ് പൊട്ടയ്ക്കല്‍, ജോയി തെങ്ങുംകുടി, ജോസ് എടപ്പാട്ട്, ജോസഫ് കാരിയാങ്കല്‍, ബേബി പെരുമാലില്‍ തുടങ്ങിയവര്‍ സംസാരിക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ സമാപനസന്ദേശം നല്‍കും. കാര്‍ഷിക പ്രശ്നങ്ങളിന്മേലുള്ള തുടര്‍പ്രക്ഷോഭങ്ങള്‍ക്കും കര്‍ഷകനിലപാടുകള്‍ക്കും സമ്മേളനം രൂപരേഖ തയ്യാറാക്കും. ജനുവരി 15ന് ഇന്‍ഫാം കര്‍ഷകദിനമായി സംസ്ഥാനവ്യാപകമായി ആചരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.