CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 57 Seconds Ago
Breaking Now

സാൽഫോർഡ് മലയാളീ അസോസിയേഷൻന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം വർണാഭമായി ....

സാൽഫോർഡ് മലയാളീ അസോസിയേഷൻന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സെന്റ്‌. ജെയിംസ്‌ ചർച്ച് ഹാളിൽ വച്ച് നടത്തപെട്ടു. വൈസ് പ്രസിഡന്റ്‌ ശ്രിമതി. ലൈസ രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അഡ്വ. സോണാ സ്കറിയ സ്വാഗതം പറയുകയും ഉദ്ഘാടകൻ ശ്രി. സാബു പോത്തൻ ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്തു. 


ഉച്ച കഴിഞ്ഞ് കൃത്യം രണ്ടു മണിക്ക് ആരംഭിച്ച യോഗത്തിൽ ശ്രീ. ഷിജോ സെബാസ്റ്റ്യൻ , ശ്രീ. സോണി ജോസഫ്‌,  ശ്രീ. ബിനോയ് മാത്യു, ശ്രീ. വർഗീസ് പാറയിൽ, ശ്രീമതി. സ്മിത ഷെരീൻ, ശ്രീമതി. അനില ജോബി, ശ്രീ. സജിൻ തോമസ്‌, ശ്രീ. തങ്കച്ചൻ ജോസഫ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. 


അതിനു ശേഷം ആരംഭിച്ച കുട്ടികളുടെ ദൃശ്യ കലാവിരുന്ന് സദസ്സിലിരുന്ന ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. കുഞ്ഞുങ്ങളുടെ കലാപരമായ കഴിവ് കണ്ടെത്തി എല്ലാ കുട്ടികളെയും അവരുടെ പരിപാടികൾ അവതരിപ്പിക്കുവാൻ അഹോരാത്രം പ്രയത്നിച്ച ശ്രീമതി. എലിന ഷാജുവിനെയും, ശ്രീമതി. ബിനു ടോമിനെയും ഏവരും അഭിനന്ദനം കൊണ്ട് വീർപ്പുമുട്ടിച്ചു. 

അസോസിയേഷനു വേണ്ടി കലവറ കാറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നർ എടുത്തു പറയേണ്ടതായിരുന്നു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഭാരവാഹികൾ കൈ നിറയെ സമ്മാനങ്ങൾ നല്കി. 


ട്രഷറർ ശ്രീ .ബിനോയ് മാത്യുവിന്റെ നന്ദി പ്രകാശനത്തിനു ശേഷം ശ്രീ. സാമു കുഞ്ഞുകുഞ്ഞ്‌ നേതൃത്വം നല്കിയ D.Jയോടു കൂടി രാത്രി 10.00 മണിക്ക് ആഘോഷങ്ങൾ അവസാനിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.