CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 25 Seconds Ago
Breaking Now

കണ്ണീരൊപ്പാൻ; കൃപകൾ ചൊരിയാൻ ; കുടുംബങ്ങൾക്കായി, കുട്ടികൾക്കായി സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷൻ

യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അനേകായിരം കുട്ടികളുടെ ഹൃദയത്തിൽ വചനശക്തി നിറയുവാനും കർത്താവ് നല്കിയ ശുശ്രൂഷ സെക്കന്റ്‌ സാറ്റർഡേ കണ്‍വൻഷൻ ഈ ശനിയാഴ്ച പതിവുപോലെ ബഥേൽ സെന്ററിൽ വച്ച് നടത്തപ്പെടും. 

വിശ്വാസ തീർത്ഥാടനം പോലെ എല്ലാ വിഭാഗങ്ങളിലെയും ഉൾപ്പെട്ട സഭാമക്കൾക്ക് ഒന്നിച്ചു ചേരുവാനും ദൈവ സന്നിധിയിൽ 2015 - ൽ കർത്താവ് ചൊരിഞ്ഞ നിരവധി നന്മകൾക്ക് നന്ദി പറയുവാനും പുത്തൻ വർഷത്തെ കൂടുതൽ പ്രത്യാശയോടെയും സമർപ്പണത്തോടെയും സ്വീകരിക്കുവാൻ ഈ കണ്‍വൻഷൻ കാരണമാകും.  

അത്ഭുതകരമായ നിരവധി സാക്ഷ്യങ്ങളാണ് ഡിസംബർ മാസ കണ്‍വൻഷനിൽ പങ്കു വയ്ക്കപ്പെട്ടത് അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും മാനസാന്തരങ്ങളിലൂടെയും ഇന്നും ജീവിക്കുന്ന യേശുവിനെ രുചിച്ചറിയുവാൻ - തലമുറകൾക്ക് വിശ്വാസ കൈമാറ്റം നടത്തുവാൻ ഈ ദൈവവചന ശുശ്രൂഷയെ പരിശുദ്ധാത്മാവ് നയിക്കുന്നു.

ശുശ്രൂഷകളിലൂടെ ലഭിക്കുന്ന ആത്മീയ ചൈതന്യവും തീഷ്ണതയും ഇട വക സമൂഹങ്ങൾക്കും ദേശങ്ങൾക്കും നല്കി കൊണ്ട് നവീകരണ ശുശ്രൂഷയുടെ ശക്തമായ ആവശ്യകതയും പ്രാധാന്യവും വെളിപ്പെടുത്തുന്ന നൂറു കണക്കിന് കുടുംബങ്ങളുടെ സാക്ഷ്യ ജീവിതം സെക്കന്റ്‌ സാറ്റർ ഡേ കാലഘട്ടത്തിനു സമ്മാനിക്കുന്ന ദൈവീക നന്മയി മാറുന്നു.

ഫാ. സോജി  ഓലിക്കലും റോമിൽ ഉപരിപഠനം പൂർത്തിയായ ഡോ. ലാലു ഓലിക്കലും മലയാള ശുശ്രൂഷക്ക് നേതൃത്വം നൽകുമ്പോൾ യൂറോപ്പിലെ അറിയപ്പെടുന്ന വചന പ്രഘോഷകനായ, രോഗശാന്തി ശുശ്രൂഷകനുമായ ഫാ. പാറ്റ് കോളിൻസ് ഇംഗ്ലിഷ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. 

ദൈവ സന്നിധിയിലേക്ക് കടന്നു പോയ അലന്റെ കുടുംബം നിത്യതയുടെ മഹത്വം ഏറ്റു പറഞ്ഞ് ശുശ്രൂഷകളുടെ ഭാഗമായി മാറും. 

ദൈവകൃപയും നന്മകളും നിറഞ്ഞ അനുഗ്രഹദിനങ്ങൾക്കായി കൈകൾ കോർക്കാം. ദൈവകാരുണ്യത്തിന്റെ തണലിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.