CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 31 Seconds Ago
Breaking Now

എക്ക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം സന്ദർലാൻഡിൽ ഭക്തിസാന്ദ്രമായി സമാപിച്ചു

കേരളത്തിലെ വിവിധ ക്രൈസ്തവസമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ   സംഗീത സന്ധ്യ ഈ വർഷം ജനുവരി 3 ഞായറാഴ്ച വൈകുന്നേരം 5.30ന് സന്ദർലാൻഡ്‌ കോളേജ് ആർട്സ് അക്കാദമി തിയേറ്ററിൽ വെച്ച് ബഹു. സന്ദർലാൻഡ് മേയറുടെ മഹനീയ സാന്നിധ്യത്തിൽ തുടക്കമായി. 

 

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടു , തങ്ങൾക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക, ഓർത്തഡോൿസ്‌, ജാക്കോബൈറ്റ്, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി.

വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അതിഥികളും സാക്ഷ്യം വഹിച്ച   ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമായി മാറി.


 ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാനാ വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.







കൂടുതല്‍വാര്‍ത്തകള്‍.