CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 6 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ STSMCC യുടെ ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികൾ ഇന്ന്

ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രിസ്തുമസ് -പുതുവത്സര ആഘോഷ പരിപാടികൾ ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3.45 മുതൽ സൗത്ത് മീഡ് ഗ്രീൻവേ സെന്ററിൽ വച്ച് നടക്കും.

ഇടവകയുടെ പ്രധാന ഘടകങ്ങളായ 15 ഫാമിലി യൂണിറ്റുകൾ മുഖേന നടത്തുന്ന കലാപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ഓരോ ഫാമിലി യൂണിറ്റും തനതായാണ് മിക്ക പരിപാടികളും നടത്തുന്നതെങ്കിലും ചില പ്രത്യേക പ്രോഗ്രാമുകൾ രണ്ടു യൂണിറ്റുകൾ കൂട്ടായും നടത്തുന്നുണ്ട്. ക്ലിഫ്ടൻ രൂപതാ സീറോ മലബാർ ചാപ്ല്യൻ ഫാദർ പോൾ വെട്ടിക്കാട്ട് , ഫാദർ ജോയി വയലിൽ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. കൈക്കാരാൻ കൂടിയായ ജോണ്‍സൻ അടപ്പൂർ , സ്റ്റാനി തുരുത്തെൽ, ഷാന്റി ജോർജ് എന്നിവരാണ് കണ്‍വീനർമാർ.

ക്രിസ്തുമസ് പരിപാടികളിൽ അനിവാര്യമായ ''നേറ്റിവിറ്റി'' മുതൽ വിവിധ തരം കലാപരിപാടികൾ ആണ് ഇന്ന് വേദിയിലെത്തുന്നത്. ബ്രിസ്റ്റോളിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന ബൈബിൾ നാടകം ''നാബോത്തിന്റെ നൊമ്പരങ്ങൾ'' ആണ് ഇന്നത്തെ പരിപാടികളിൽ പ്രധാന ആകർഷണം. ലോകത്തിന്നോളം പ്രതികരിക്കാൻ ശക്തിയില്ലാതെ, അസ്വീകര്യമായതിനെ സ്വീകരിക്കേണ്ടി വരുന്ന ഒരു ജനതയുടെ ആത്മരോദനം .... പ്രതീകാത്മകമായി ആവിഷ്കരിക്കുന്നതാണ് "നാബോത്തിന്റെ നൊമ്പരങ്ങൾ''.

ആലുവ ചെറുപുഷ്പ സെമിനാരിയിലെ അധ്യാപകനും ബൈബിൾ പണ്ഡിതനുമായ ഫാദർ ടോണി പഴയകളം സി.എസ്.ടി . ക്രിസ്മസ് -പുതുവത്സര സന്ദേശം നല്കും. പ്രോഗ്രാമിന് ശേഷം വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് .

 

കൂടുതൽ വിവരങ്ങൾക്ക് കൈക്കാരന്മാരായ ജോണ്‍സൻ അടപ്പൂർ (07737960517), റോയി സെബാസ്റ്റ്യൻ (07862701046), കോർഡിനേറ്റെഴ്സ് സ്റ്റാനി തുരുത്തെൽ (07877613167), ഷാന്റി ജോർജ് എന്നിവരെ ബന്ധപ്പെടേണ്ടതാണ്. 





കൂടുതല്‍വാര്‍ത്തകള്‍.