CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 10 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ സെന്റ്‌. തോമസ്‌ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികൾ അവിസ്മരണീയമായി ....

റോജി ചങ്ങനാശേരി സംവിധാനം ചെയ്ത് അണിയിച്ചൊരുക്കിയ ബൈബിൾ നാടകമായ 'നാബോത്തിന്റെ നൊമ്പരങ്ങൾ' ശ്രദ്ധേയമായി.

ബെത് ലഹേമിലെ കാലിത്തൊഴുത്തും ഉണ്ണിയേശുവും പുനർജനിച്ച നിമിഷങ്ങൾ, സമ്മാനവുമായി സാന്താക്ലോസ്, നാബോത്തിന്റെ നൊമ്പരങ്ങൾ എന്ന ബൈബിൾ നാടകം, മാതാവിന്റെ വ്യാകുലങ്ങളുടെ പുനരാവിഷ്കാരം എല്ലാം ചേർന്ന് ബ്രിസ്റ്റോൾ STSMCCയുടെ ക്രിസ്തുമസ് - പുതുവത്സര ആഘോഷ പരിപാടികൾ അവിസ്മരണീയമായി.



സൗത്ത്മീഡ് ഗ്രീൻ വേ സെന്ററിൽ ഇന്നലെ വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികളിൽ പ്രശസ്ത ബൈബിൾ പണ്ഡിതനും ആലുവ ചെറുപുഷ്പ സെമിനാരിയിലെ അധ്യാപകനുമായ ഫാദർ ടോണി പഴയകളം ക്രിസ്തുമസ് - പുതുവത്സര സന്ദേശം നല്കി. 

STSMCC വികാരി ഫാ. പോൾ വെട്ടിക്കാട്ട്, ഫാദർ ജോയി വയലിൽ കൈക്കാരൻമാരായ ജോണ്‍സൻ അടപ്പൂർ,റോയ് സെബാസ്റ്യൻ, സണ്‍‌ഡേ സ്കൂൾ ഹെഡ് ടീച്ചർ ആയ തെരേസ മാത്യൂ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. STSMCC യുടെ 15 ഫാമിലി യൂണിറ്റുകൾ ചേർന്നവതരിപ്പിച്ച വിവിധ 'നേറ്റിവിറ്റി കലാപരിപാടികളും, സ്കിറ്റുകളും, നൃത്തനൃത്ത്യങ്ങളും കരോൾ ഗാനങ്ങളും എല്ലാം ചേർന്ന് മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു ഇന്നലെ ബ്രിസ്റ്റോളിന് സമ്മാനിച്ചത്. 



റോജി ചങ്ങനാശേരി സംവിധാനം ചെയ്തു അണിയിച്ചൊരുക്കിയ ബൈബിൾ നാടകമായ 'നാബോത്തിന്റെ നൊമ്പരങ്ങൾ' ശ്രദ്ധേയമായി. ജോമി ജോണ്‍ സംവിധാനം ചെയ്ത പരിശുദ്ധ മാതാവിന്റെ ഏഴ് വ്യാകുലങ്ങളുടെ ആവിഷ്കാരവും ഉന്നത നിലവാരം പുലർത്തി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെയാണ് ആഘോഷ പരിപാടികൾക്ക്   തിരശീല വീണത്. 



കൈക്കാരൻമാരായ ജോണ്‍സനും റോയി സെബാസ്റ്റ്യനുമൊപ്പം കണ്‍വീനർമാരായ ഷാന്റി ജോർജും സ്റ്റാനി തുരുത്തെലും പരിപാടികൾക്ക് നേതൃത്വം നൽകി. കമ്മിറ്റിയംഗം ഷൈനി സിബി ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.



ക്രിസ്തുമസ് - ന്യൂ ഇയർ പരിപാടികളുടെ കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

 





കൂടുതല്‍വാര്‍ത്തകള്‍.