CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 54 Minutes 17 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ റെഡ് ചില്ലി ചിക്കൻ

എരിവിന് ആവശ്യത്തിനുള്ള മുളക് തൊലി കളഞ്ഞതും 2 ടേബിൾ സ്പൂൺ വെളുത്തുള്ളിയും ചേർത്ത് അരയ്ക്കുക. കോഴി കഷ്ണങ്ങളിൽ ഈ അരപ്പും ഉപ്പും തിരുമ്മി വേവിച്ച് എണ്ണയിൽ വറുത്തു എടുക്കുക. ഒരു സവാള അരിഞ്ഞ് വറുത്ത് കോരിയെടുക്കുക. മൂന്ന് ഉരുളകിഴങ്ങ് നീളത്തിൽ അരിഞ്ഞ് വറുത്ത് കോരുക. ഒരു സവാള വഴറ്റി, 2 തക്കാളി അരിഞ്ഞതും ഇട്ടു മൂപ്പിച്ചു കുഴമ്പ് പരുവത്തിലാക്കി മൂന്ന് ടേബിൾ സ്പൂൺ റ്റൊമാറ്റൊ സോസ് ഒഴിച്ച് കോഴി കഷ്ണങ്ങൾ ഇട്ടു ഇളക്കി റോസ്റ്റ് പരുവത്തിൽ എടുക്കുക. ഇതിലേക്ക് വറുത്ത് കോരിയ സവാളയും ഉരുള കിഴങ്ങും ഇട്ട് വിളമ്പാം.