ലണ്ടൻ: പാര്‍ലമെന്ററി രംഗത്തെ ഇന്‍ഡ്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള പാര്‍ലമെന്ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ വൈകുന്നേരം ഹീത്രു എയർപോർട്ടിലെത്തിയ കൊല്ലം പാര്‍ലമെന്റ് എം പി ശ്രി.എൻ.കെ പ്രേമചന്ദ്രനെ ഓ ഐ സി സി യുകെയുടെ നാഷണൽ കമ്മിറ്റി യംഗം ബിജു കല്ലമ്പലത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ സുലൈമാൻ, സൻജിത്ത് മിച്ചം, മനോജ് പ്രസാദ്, രമേശ് ദിവാകരൻ തുടങ്ങിയവർ ഹീത്രുവിൽ സ്വീകരിച്ചു. ഇന്ത്യയിൽ നിന്നും ഒൻപതംഗ സംഘമാണ് ലണ്ടനിലെത്തിയത്. ഫെബ്രുവരി 6 വരെയാണ് പരിശീലന പരിപാടി.ലണ്ടനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ട സർവ്വകലാശാലയുമായ കിംഗ്സ് കോളേജ് ആണ് ബ്രിട്ടീഷ് ഗവൺമെന്റിന് വേണ്ടി ഒരാഴ്ചത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ശനിയാഴ്ച ക്രോയ്ഡോണിൽ 7 മണി മുതൽ 10 വരെ ഓ ഐ സി സി സംഘടിപ്പിക്കുന്ന ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ മുഖ്യ അതിഥിയായിരിക്കും. പ്രസ്തുത ചടങ്ങിൽ മുഴുവൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
ബിജു കല്ലമ്പലം 07773577771
ബേബിക്കുട്ടി ജോർജ് 07961390907
അഡ്രസ്സ്
സെന്റ്. സേവിയെർസ് ചർച്ച്
115 സെന്റ്. സേവിയെർസ് റോഡ്
ക്രോയ്ഡോൺ
CR0 2XF