CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 51 Minutes 13 Seconds Ago
Breaking Now

ബ്രിസ്‌ക കലാമേള നാളെ ; മത്സരങ്ങള്‍ക്ക് ഇന്ന് കൂടി രജിസ്റ്റര്‍ ചെയ്യാം

ആദ്യ ദിവസമായ ഫെബ്രുവരി ആറാം തീയതി രാവിലെ പത്തു മണി മുതല്‍ 7 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

ബ്രിസ്‌കയുടെ കലാമേളയ്ക്ക് ഇനി മണിക്കൂറുകള്‍ മാത്രം.മത്സരത്തിന്റെ അരങ്ങുണരുമ്പോള്‍ മികച്ച കുറേ പരിപാടികളാണ് ഏവര്‍ക്കും ആസ്വദിക്കാനാകുക.രണ്ടു ദിവസങ്ങളിലായിട്ടാണ് ഇക്കുറിയും കലാമത്സരങ്ങള്‍ നടത്തുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇക്കുറി മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് അവസാനിയ്ക്കും.രജിസ്‌ട്രേഷന് ഇത്തവണ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.സെക്രട്ടറി ജോസ് തോമസിനെ രജിസ്‌ട്രേഷനായി ഏവര്‍ക്കും സമീപിക്കാവുന്നത് .രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും സംശയമുണ്ടെങ്കിലും ജോസ് തോമസിനെ ബന്ധപ്പെടാവുന്നതാണ്.

കലാമേളയുടെ ആദ്യ ദിവസമായ ഫെബ്രുവരി ആറാം തീയതി രാവിലെ പത്തു മണി മുതല്‍ 7 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത് .പെയ്ന്റിങ്,കളറിംഗ്,പെന്‍സില്‍ സ്‌കെച്ചിങ്,മെമ്മറി ടെസ്റ്റ്,ഹാന്‍ഡ് റൈറ്റിംഗ് ,പ്രസംഗം,പദ്യ പാരായണം,ഇന്‌സ്ട്രുമെന്റല്‍ മ്യൂസിക് , സിംഗിള്‍ സൊങ്ങ് ,ഗ്രൂപ്പ് സൊങ്ങ്, സിംഗിള്‍ ഡാന്‍സ് ,ഫാന്‍സി ഡ്രസ്സ് എന്നിവയാണ് ആദ്യദിവസത്തെ മത്സരങ്ങള്‍ .ആദ്യ ദിന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ അഞ്ചാം തീയതി അവസാനിയ്ക്കും.

ഫെബ്രുവരി 20ന് നടക്കുന്ന രണ്ടാം ദിവസത്തെ കലാമത്സരങ്ങള്‍ സൌത്ത് മീഡിലെ ഗ്രീന്‍ വേ സെന്റെറില്‍ വെച്ചാണ് നടക്കുന്നത് . ഉച്ചക്ക്  ഒരു മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം നടക്കുന്ന ചാരിറ്റി ഈവന്റോടെയാണ് സമാപിക്കുന്നത് . മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,സ്‌മൈലിങ് കൊമ്പറ്റീഷന്‍,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍ ,പുരുഷ കേസരി,മലയാളി മങ്ക എന്നീ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു. 

രണ്ടാം ദിവസത്തെ  മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.കുട്ടികള്‍ക്ക് അഞ്ചു വിവിധ പ്രായപരിധി കളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് .ഒരു കുട്ടിക്ക് അഞ്ചു വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നതിന് 5 പൌണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.

രണ്ടാം ദിവസത്തെ മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ പ്രഥമ ചാരിറ്റി ഇവന്റ് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതില്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന സര്‍ഗ്ഗവേദി'യുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ചാരിറ്റി ഇവന്റിന്റെ പ്രധാന ആകര്‍ഷണം.ഈ ഇവന്റില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റിക്കായി വിനിയോഗിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്.

 

കലാമേള മത്സരത്തിലുപരി ഒരു ആഘോഷത്തിന്റെ നിമിഷങ്ങളാണ് ഏവര്‍ക്കും.ബ്രിസ്‌റ്റോള്‍ അസോസിയേഷന്‍ കാത്തിരിക്കുന്ന കലാമേളയ്ക്ക് ഇനി ചെറിയ കാത്തിരിപ്പു മാത്രം.എല്ലാ അംഗ അസോസിയേഷനുകളിലെയും അംഗങ്ങളെ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ട്രറി ജോസ് തോമസും അറിയിക്കുന്നു. എല്ലാവരുടേയും പങ്കാളിത്വം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്   

പ്രോഗ്രാം കോഡിനെറ്റര്‍ ശെല്‍വരാജ് : 07722543385




കൂടുതല്‍വാര്‍ത്തകള്‍.