CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 21 Seconds Ago
Breaking Now

എൻ.കെ പ്രേമചന്ദ്രൻ എം പിക്ക് ഇന്ന് ക്രോയ്ടോണിൽ ഓ ഐ സി സി യുടെ സ്വീകരണം...

ലണ്ടൻ:പാര്‍ലമെന്‍ററി രംഗത്തെ ഇന്‍ഡ്യയിലെ നേതാക്കള്‍ക്കായി ബ്രിട്ടീഷ് ഗവണ്മെന്റ് സംഘടിപ്പിച്ചിട്ടുള്ള പാര്‍ലമെന്‍ററി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ കൊല്ലം പാര്‍ലമെന്റ് എം പി ശ്രി.എൻ.കെ പ്രേമചന്ദ്രന് ക്രോയ്ടോണിൽ ഇന്ന് ഓ ഐ സി സി സ്വീകരണം നല്കും.കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ ആർ.എസ്‌.പി യുടെ കേന്ദ്ര സെക്രട്ടറിയറ്റ് അംഗം കൂടിയായ പ്രേമചന്ദ്രന് ഓ ഐ സി സി എയർപോർട്ടിൽ ഹൃദ്യമായ സ്വീകരണം നല്കിയിരുന്നു.ഇന്ന് നടക്കുന്ന സ്വീകരണ ചടങ്ങിൽ ക്രോയ്ടോൻ മുൻ മേയർ മഞ്ചു ഷാഹുൽ ഹമീദ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.വൈകിട്ട് ഏഴിന് തുടങ്ങുന്ന യോഗത്തിൽ എം പിയുമായി പരസ്പരം ആശയ സംവാദത്തിനുള്ള അവസരവുമുണ്ടായിരിക്കുന്നതാണ്. പ്രസ്തുത ചടങ്ങിൽ മുഴുവൻ ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണമെന്ന് നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

അൽ സഹാർ: 07887992999

ബേബിക്കുട്ടി ജോർജ് : 07961390907

ജവഹർ: 07426823210




കൂടുതല്‍വാര്‍ത്തകള്‍.