CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 32 Minutes 48 Seconds Ago
Breaking Now

യുക്മ ഗർഷോം ടിവി സ്റ്റാർ സിംഗർ സീസൺ 2; വാശിയേറിയ മത്സരങ്ങളോടെ രണ്ടാം ഘട്ട മത്സരങ്ങൾക്ക് പരിസമാപ്തി.....

യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗർഷോം ടിവി യുക്മ സ്റ്റാർ സിംഗർ 2 രണ്ടാം ഘട്ട മത്സരങ്ങൾക്ക് ഇന്നലെ (ശനി) രാവിലെ 11 മണി മുതൽ രാത്രി 8 മണി വരെ ബ്രിസ്റ്റോളിലെ വെസ്റ്റ്ബെറി ഓൺട്രിയത്തിലുള്ള ന്യൂമാൻ ഹാളിൽ വച്ച് നടന്നു.


യുകെയിലെ യുവ ഗായക നിരയുടെ അതി വാശിയേറിയ പോരാട്ടത്തിനായിരുന്നു ഇന്നലെ ബ്രിസ്റ്റോൾ വേദിയായത്. മലയാളത്തിലെ ഓൾഡ്‌ ഈസ്‌ ഗോൾഡ്‌ ഗാനങ്ങളുടെയും അന്യഭാഷാ ഗാനങ്ങളുടെയും വിഭാഗത്തിലുള്ള മത്സരങ്ങളായിരുന്നു ഇന്നലെ   അരങ്ങേറിയത്. വിധികർത്താക്കളായ സണ്ണി സാറിനെയും ലോബ മുദ്രയെയും അമ്പരപ്പിച്ച പ്രകടനങ്ങളായിരുന്നു പലരും കാഴ്ച വച്ചത്.


ജാനകിയമ്മയുടെയും ലതാ മങ്കേഷ്കറുടെയും മറ്റും ഗൃഹാതുരത്വമുണർത്തുന്ന മധുരഗാനങ്ങൾ ആസ്വാദകരിലും ആഹ്ലാദമുണർത്തി. യുകെയിലെ പ്രശസ്തമായ ഗർഷോം ടിവി സ്പോൺസർ ചെയ്യുന്ന ഈ മത്സരങ്ങൾ ഉടൻ തന്നെ ഗർഷോം ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതാണ്.


യുക്മ സാംസ്കാരിക വേദിയുടെ അമരക്കാരായ ശ്രീ. ജോയ് അഗസ്തിയും ശ്രീ. ഹരീഷ് പാലായും അവതാരകരായിരുന്നു. ഗർഷോം ടിവിയുടെ ക്യാമറാമാൻമാരായ സോജി ഡിവൈസെസ്,വെൽസ് ചാക്കോ  തുടങ്ങിയവരും ശ്രുതി ഓർക്കസ്ട്രയുടെ സിനോ തോമസം റെക്കോർഡിങ്ങിന് നേതൃത്വം നൽകി.


യുക്മ നാഷണൽ ഭാരവാഹികളായ മാമ്മൻ ഫിലിപ്പ്, സജീഷ് ടോം, ടിറ്റോ തോമസ്‌ എന്നിവർക്കൊപ്പം ശ്രീ. ദേവലാൽ സഹദേവൻ, പ്രമോദ് പിള്ള, ഗർഷോം ടിവി യുടെ ഡയറക്ടർ ജോമോൻ കുന്നേൽ തുടങ്ങിയവർ ഓഡീഷന്റെ വിവിധ ചുമതലകൾക്ക് നേതൃത്വം നൽകി.


കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക                              




കൂടുതല്‍വാര്‍ത്തകള്‍.