വാശിയേറിയ മത്സരങ്ങളോടെ ബ്രിസ്ക കലാമേളയ്ക്ക് തുടക്കമായി. കലാമേളയുടെ ഒന്നാം ദിവസമായ ഇന്നലെ സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന മത്സരങ്ങൾക്ക് നിറഞ്ഞുകവിഞ്ഞ പുരുഷാരം സാക്ഷിയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മത്സരങ്ങളാരംഭിച്ചു.
പെയ്ന്റിങ്, കളറിംഗ്, പെൻസിൽ സ്കെച്ചിങ്, മെമ്മറി ടെസ്റ്റ്, ഹാൻഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇൻസറ്റ്രു മെന്റൽ മ്യൂസിക് , സിംഗിൾ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, സിംഗിൾ ഡാൻസ്, ഫാൻസി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്.
മത്സരങ്ങളുടെ ആവേശം ഒരാഘോഷം പോലയാണ് കലാമേളയിൽ കാണാനായത്. സമ്മർദങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ കുട്ടികൾ വേദിയിൽ തിളങ്ങിയപ്പോൾ അസോസിയേഷനിലെ ഓരോ അംഗങ്ങൾക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്.
വിവിധ പ്രായത്തിലുള്ള കുട്ടികളുടെ മത്സരങ്ങളാണ് നടന്നത്. മത്സര പങ്കാളിത്തം തന്നെയാണ് കലാമേളയുടെ വിജയവും. ബ്രിസ്ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റേയും നേതൃത്വത്തിൽ ബ്രിസ്ക എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും മറ്റ് ഭാരവാഹികളുടേയും നേതൃത്വത്തിലാണ് ഇക്കുറി കലാമേള നടന്നത്.
രണ്ടാം ഘട്ട മത്സരങ്ങൾ ഫെബ്രുവരി 20നാണ് നടക്കുക. സൗത്ത്മീഡ് ഗ്രീൻവേ സെന്ററിൽ വച്ചാണ് നടക്കുക. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങൾ വൈകീട്ട് ചാരിറ്റി ഇവന്റോടെയാണ് സമാപിക്കുക.
രണ്ടാം ഘട്ട മത്സരത്തിൽ മുതിർന്നവർക്കായുള്ള പ്രസംഗമത്സരങ്ങൾ, ഗ്രൂപ്പ് സോങ്ങ്, വിവിധ ഗ്രൂപ്പ് ഡാൻസുകൾ, സ്മൈലിങ് കോമ്പറ്റീഷൻ, പുരുഷ കേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്. മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്മൈലിങ് കോമ്പറ്റീഷൻ, പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങൾ ഉണ്ടാകും. രണ്ടാംഘട്ട മത്സരത്തിനുള്ള രജിസ്ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.
ബ്രിസ്ക കലാമേളയുടെ കൂടുതൽ ഫോട്ടോകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക