CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 50 Minutes 56 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കൺവൻഷനോടനുബന്ധിച്ചു കാരുണ്യ വർഷത്തിൽ കാരുണ്യ പ്രവർത്തിക്കായി ഒരവസരം; കിംഗ്‌ഡം റെവലേറ്റർ മാസികയും സെന്റ്‌. ചാഡ്‌സ് സാങ്ക്ച്വറിയും ചേർന്നൊരുക്കുന്ന ഡ്രോപ്സ് ഓഫ് മേഴ്സി

ഫെബ്രുവരി 13 ശനിയാഴ്ച ബഥേൽ കൺവൻഷൻ സെന്ററിൽ വച്ച് നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷനിലേക്ക് ഏവര്ക്കും സ്വാഗതം. ബർമിങ്ങ്ഹാം സെന്റ്‌. ചാഡ്‌സ് കത്തീട്രലിനോടനുബന്ധിച്ചു അശരണരായ, ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തിന് അർഹതയില്ലാത്ത അഭയാർത്ഥികളെ സഹായിക്കുന്ന സെന്റ്‌. ചാഡ്‌സ് സാങ്ക്ച്വറി എന്ന സന്നദ്ധ സംഘടനയും കിംഗ്‌ഡം റെവലേറ്റർ മാസികയും ചേർന്നാണ് ഡ്രോപ്സ് ഓഫ് മേഴ്സി എന്ന പേരിൽ ഒരു അപ്പീൽ നടത്തിയിരിക്കുന്നത്. 

സുവിശേഷത്തിന്റെ സൗന്ദര്യം ലോകമെമ്പാടുമുള്ള യുവാക്കളിലേക്ക്‌ എത്തിക്കുവാൻ രണ്ടു വർഷം മുൻപ് ആരംഭിച്ച കിംഗ്‌ഡം റെവലേറ്റർ മാസിക എട്ടോളം രാജ്യങ്ങളിലായി പ്രതിമാസം 14000 ത്തോളം   കോപ്പികൾ വിതരണം ചെയ്യുന്നുണ്ട് . ദൈവ വചനം കുട്ടികളിലേക്ക് അവരുടെ ഭാഷയിലും ശൈലിയിലും എത്തിക്കുന്നതിനൊപ്പം " നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ" എന്ന കാരുണ്യ വർഷ സന്ദേശം ഉൾക്കൊണ്ട് കാരുണ്യ പ്രവർത്തികൾ ചെയ്യുവാനും വേദനിക്കുന്നവരോട് സഹാനുഭൂതി കാണിക്കുവാനും കുട്ടികളെ ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിംഗ്‌ഡം റെവലേറ്റർ മാസിക ഈ ദൌത്യം ഏറ്റെടുത്തത്.       

ഡ്രോപ്സ് ഓഫ് മേഴ്സി പ്രൊജക്റ്റിൽ എങ്ങനെ പങ്കുക്കാരാകാം?   

ഫെബ്രുവരി 13 രണ്ടാം ശനിയാഴ്ച ബഥേൽ കൺവൻഷനായി വരുമ്പോൾ ബഥേൽ കൺവൻഷൻ സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപത്തായി ക്രമീകരിച്ചിരിക്കുന്ന കിംഗ്‌ഡം റെവലേറ്റർ കൌണ്ടറിൽ താഴെ പറയുന്ന വസ്ത്രാദികളും മറ്റു ഉത്പന്നങ്ങളും എൽപ്പിക്കാവുന്നതാണ്.   

1. കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന, വൃത്തിയാക്കിയതും ഉപയോഗശൂന്യവുമായ പഴയ വസ്ത്രങ്ങൾ, ഷൂസ്, ഹൈജീനിക്ക് ഉത്പന്നങ്ങൾ...

2. കുട്ടികൾക്ക് ഉപയോഗിക്കാവുന്ന പെൻ, പെൻസിൽ, പുസ്തകങ്ങള, നോട്ട് ബുക്ക്.

3. താഴെ പറയുന്ന ആഹാര പദാർത്ഥങ്ങൾ മാത്രം കൊണ്ട് വരിക. പാസ്ത, അരി, പഞ്ചസാര, ടീ ബാഗ്, പാചക എണ്ണ, ടിൻ ഫുഡ്‌, - മത്സ്യം, വെജിറ്റബിൾ, സൂപ്പ്, വെജിറ്റബിൾ ബീൻസ്.

കൂടുതൽ വിവരങ്ങൾക്ക്:   

മനോജ്‌: 07846228911

സംശയ നിവാരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക          




കൂടുതല്‍വാര്‍ത്തകള്‍.