CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 1 Minutes 28 Seconds Ago
Breaking Now

ദിവ്യ കാരുണ്യ ആന്തരീക സൗഖ്യ ധ്യാനം മാഞ്ചസ്റ്ററിൽ

ആന്തരീക സൗഖ്യ ധ്യാനങ്ങളിലൂടെ പതിനായിരങ്ങൾക്ക് ആത്മീയ സൗഖ്യമേകുവാൻ സഹായിച്ചിട്ടുള്ള ഫാ. ജോയി ചേറാടിയിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം മാർച്ച്‌ 4,5,6 തീയതികളിലായി മാഞ്ചസ്റ്ററിൽ നടക്കും.   

മാർച്ച്‌ 4 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കാരംഭിക്കുന്ന ധ്യാനം മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്നു. മാഞ്ചസ്റ്ററിലെ ലോങ്ങ്‌സൈറ്റിലുള്ള സെന്റ്‌. ജോസഫ് ദേവാലയത്തിൽ വച്ചാണ് ധ്യാനം.

ധ്യാനത്തിന്റെ സമയ ക്രമീകരണം:

MARCH 4, FRIDAY: 5 PM - 9PM

MARCH 5, SATURDAY: 10 AM - 5 PM 

MARCH 6, SUNDAY: 2 PM - 8 PM 

കുട്ടികൾക്കായി പ്രത്യേക ധ്യാനവും ബൈബിൾ ക്ലാസും ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിലും ദിവ്യബലിയിലും പങ്കെടുത്തു പാപമോചനത്തിനായും ഹൃദയത്തെ വിശുദ്ധീകരിക്കുവാനുമുള്ള ഈ അവസരത്തെ പ്രയോജനപ്പെടുത്തണമെന്ന് സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ പ്രത്യേകം അഭ്യർത്ഥിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു.     




കൂടുതല്‍വാര്‍ത്തകള്‍.