CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 16 Minutes 1 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ നോമ്പ് കാല നവീകരണ ധ്യാനത്തിന് ഭക്തിനിർഭരമായ തുടക്കം; ഇന്ന് രാവിലെ 11 മണിക്കും, നാളെ 12 മണിക്കും...

പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ നയിക്കുന്ന ത്രിദിന നോമ്പുകാല ധ്യാനത്തിന് മാഞ്ചസ്റ്ററിൽ ഭക്തിനിർഭരമായ തുടക്കം. ഇന്നലെ വൈകുന്നേരം 5 നു കുരിശിന്റെ വഴിയെ തുടർന്ന് നടന്ന ദിവ്യബലിയോടെയാണ് മൂന്നു ദിവസം നീണ്ട് നിൽക്കുന്ന ധ്യാനത്തിന് തുടക്കമായത്.

വിഥിൻഷോ സെന്റ് ആന്റണിസ് ദേവാലയത്തിൽ നടന്നു വരുന്ന ധ്യാനത്തിൽ മാഞ്ചസ്റ്ററിലെയും പരിസര പ്രദേശങ്ങളിലെയും അനവധി വിശ്വാസികൾ പങ്കെടുത്തു വരുന്നു. കപ്പൂച്ചിൻ സഭാംഗമായ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും വിശ്വാസ ഹൃദയങ്ങളിൽ ദൈവ കൃപകൾ നിറയ്ക്കുന്നു.  


കുടുംബങ്ങൾ നന്മയുടെ വിളനിലമാവണമെന്നും നല്ല കുമ്പസാരം നടത്തി പിതാവിങ്കലേക്ക് മടങ്ങി വരേണ്ട ആവശ്യകതകളെ കുറിച്ചുമുള്ള ക്ലാസുകളാണ് ഇന്നലെ നടന്നത്. ദിവ്യ കാരുണ്യ ആരാധനയെ തുടർന്ന് രാത്രി 9.30 നു ധ്യാനം സമാപിച്ചു.

ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെയാണ് ധ്യാനം നടക്കുക. ഇന്ന് കുമ്പസാരത്തിനായി പ്രത്യേക പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ഉച്ചക്ക് 12 മുതൽ വൈകുന്നേരം 6 വരെയും ധ്യാനം നടക്കും. 


നോമ്പുകാല നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും ഷ്രൂഷ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു. 

പള്ളിയുടെ വിലാസം...

St. Antonys Church

Dunkery Road,

Manchester,

M22 0WR    




കൂടുതല്‍വാര്‍ത്തകള്‍.