CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 17 Minutes 10 Seconds Ago
Breaking Now

ഡെറി സെന്റ്‌. മേരീസ് ഇടവകയിലെ ദർശന തിരുന്നാൾ വർണ്ണാഭമായി....

ഡെറി സെന്റ്‌. മേരീസ് ഇടവകയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണത്തിന്റെയും ഉണ്ണിയേശുവിന്റെ ദേവാലയ സമർപ്പണത്തിന്റെയും അനുസ്മരണാർത്ഥം ആണ്ട് തോറും നടത്തി വരുന്ന ദർശന തിരുന്നാൾ നോർത്തേൺ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളുടെ നിറസാന്നിധ്യം കൊണ്ട് വർണ്ണാഭമായി. അയർലണ്ടിൽ നിന്നുമുള്ള ഫാ. സജി തുരുത്തിയിലിന്റെ കാർമ്മിക നേതൃത്വത്തിൽ നടന്നു. ആഘോഷമായ ദിവ്യബലിയിൽ മോൺ. ആന്റണി പെരുമായനും ഇടവക വികാരി ഫാ. ജോസഫ് കറുകയിലും സഹകാർമ്മികത്വം വഹിച്ചു. വിശ്വമാതാ കമ്മ്യൂണിക്കേഷൻസ് ഒരുക്കിയ ചെറുകലാസദ്യ ആഘോഷത്തിന് മാറ്റ് കൂട്ടി.                        




കൂടുതല്‍വാര്‍ത്തകള്‍.