CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 53 Seconds Ago
Breaking Now

ബോൾട്ടൻ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേയും സൺ‌ഡേ സ്കൂൾ വാർഷികവും 20ന്

ബോൾട്ടൻ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ സൺ‌ഡേ സ്കൂൾ വാർഷികവും ഫാമിലി ഡേയും അടുത്ത ശനിയാഴ്ച (ഫെബ്രുവരി 20) നടക്കും. രാവിലെ 9ന് ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് പാരീഷ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ അധ്യക്ഷത വഹിക്കും. ഇടവക വികാരി മോൺ. ജോൺ ഡെയിൽ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു സന്ദേശം നൽകും. സൺ‌ഡേ ഹെഡ് മാസ്റ്റർ സ്കൂൾ ഷെല്ലി എബ്രഹാം ഏവർക്കും സ്വാഗതം ആശംസിക്കും. ഇതേ തുടർന്ന് കലാപരിപാടികൾക്ക് തുടക്കമാകും. സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ വിവിധ പരിപാടികളുമായി വേദിയിൽ എത്തുമ്പോൾ ഇടവക ജനം ഫാമിലി യൂണിറ്റുകളുടെ കീഴിൽ അണിനിരന്ന് മികച്ച പ്രകടനങ്ങളുമായി വേദിയിൽ എത്തിച്ചേരും. മാസങ്ങളായി നടന്നു വരുന്ന തീവ്ര പരിശീലനത്തിനോടുവിലാണ് പ്രതിഭകൾ വേദിയിൽ എത്തുന്നത്. ട്രസ്റ്റിമാരായ ബേബി ലൂക്കോസ്, മാത്യൂ സെബാസ്റ്റ്യൻ എന്നിവരുടെയും പ്രോഗ്രാം കൺവീനർ സെബാസ്റ്റ്യൻ എന്നിവരുടെയും നേതൃത്വത്തിലുള്ള കമ്മിറ്റികളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കലാപരിപാടികളെ തുടർന്നുള്ള സംഗീത വിരുന്നോടെ പരിപാടികൾ സമാപിക്കും. പരിപാടികളിൽ പങ്കെടുക്കുവാൻ ഏവരെയും ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു.   




കൂടുതല്‍വാര്‍ത്തകള്‍.