CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 48 Seconds Ago
Breaking Now

സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ ഈസ്റ്റര്‍ - വിഷു ആഘോഷം ഏപ്രില്‍ 16 ന്

കേരളാ കൾച്ചറൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ഓൺ  ട്രെന്റിൽ ഈസ്റ്ററിന്റെയും - വിഷുവിന്റെയും സംയുക്ത ആഘോഷം സംഘടിപ്പിക്കുന്നു. 2016 ഏപ്രിൽ 16ന് (ശനിയാഴ്ച) വൈകീട്ട് 5.30ന് ട്രെന്റ്‌വെയ്ല്‍ ജൂബിലി വർക്കിംഗ് മെൻസ് ക്ലബിന്റെ ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നത് കെ.സി.എ പ്രസിഡന്റ് സോബിച്ചൻ കോശിയും സെക്രട്ടറി ജോസ് വർഗീസും ആണ്.

കേരളാ കൾച്ചറൽ അസ്സോസിയേഷന്റെ ഡാൻസ് സ്കൂൾ ടീച്ചർ കല മനോജിന്റെ ശിക്ഷണത്തിൽ കുട്ടികൾ ഒരുക്കുന്ന മനം കുളിർപ്പിക്കുന്ന മനോഹരമായ വിവിധ കലാപരിപാടികളും, ക്ലാസ്സിക്, സെമിക്ലാസ്സിക്, സിനിമാറ്റിക് ഡാൻസുകളും, സംഗീത വിരുന്നും ഒപ്പം ഈസ്റ്റർ  - വിഷു വിരുന്നും ഒരുക്കിയിരിക്കുന്നു.

Date -2016 April 16

Time -5.30 Pm

Venue –

Jubilee Working Men’s Club 

175 Newcastle Road

Trentvale

Stoke On Trent 

ST4 6PZ




കൂടുതല്‍വാര്‍ത്തകള്‍.