CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 43 Seconds Ago
Breaking Now

ലിവർപൂൾ ക്നാനായ കൂട്ടായ്മയുടെ നേതൃത്വത്തിൽ സമൂദായിക അവബോധന ക്ലാസ്സ്‌ നടത്തി

പശ്ചാത്യസ്വാധിനത്തിൽ ചോർച്ച നേരിട്ട് കൊണ്ടിരിക്കുന്ന സാമൂദായിക ബോധവും സംസ്ക്കാരവും നിലനിർത്തുന്നതിന് വേണ്ടിയും സമൂദായിക അവബോധം അംഗങ്ങളിലേക്ക് പകരുന്നതിനു വേണ്ടിയും ലിവർപൂൾ ക്നാനായ കൂട്ടായ്മയുടെ നേതൃത്തത്തില്‍ ചർച്ചയും, പ്രഭാഷണവും നടത്തപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ലിവർപൂളിലെ ഓൾ സേയിന്റ് ചർച്ച് ഹാളിലാണ് പരിപാടി നടത്തിയത്. യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ UKKCA പ്രസിഡണ്ട്‌ ബിജു മടക്കകുഴി   ലോകത്തിലെ അവശേഷിക്കുന്ന ഏക യാഹുദ ക്രിസ്തവ സമൂഹമാണ്‌ ക്നാനായക്കാർ എന്നു ചൂണ്ടികാട്ടി.


ഇത്തരം ചർച്ചകളിൽ കൂടി മാത്രമാണ് സമൂദായിക ചരിത്രം അംഗങ്ങളിൽ എത്തിക്കാൻ കഴിയു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത രണ്ടു വർഷത്തേക്കുള്ള UKKCAയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാവരുടെയും സഹായം അഭ്യർത്ഥിച്ചു.

തുടർന്ന് സംസാരിച്ച UKKCA ജോയിന്റ് സെക്രട്ടറി സക്കറിയ പുത്തൻകളം സമൂദായത്തിലെ ചടങ്ങുകളുടെ പ്രാധ്യാന്യത്തെ പറ്റി വിശദമായി സംസാരിച്ചു. സാമൂദായിക ചരിത്രത്തെപ്പറ്റി ലിവർപൂൾ യുണിറ്റു സെക്രട്ടറി സാജു ലൂകോസ് വിശദീകരിച്ചു.

ചർച്ചകൾക്ക് യുണിറ്റു പ്രസിഡണ്ട്‌ സിന്റോ ജോൺ, മോൾസി ഫിലിപ്പ്, മിനി ലാലു എന്നിവർ നേതൃത്വം കൊടുത്തു. ദമ്പതികൾ പരസ്പരം പുഷ്പ്പങ്ങൾ കൈമാറി വാലന്റയിൻസ്‌ ഡേയും ആഘോഷിച്ചു സ്നേഹവിരുന്നും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.





കൂടുതല്‍വാര്‍ത്തകള്‍.