Breaking Now

യുവ അഭിഭാഷകന്‍ മുങ്ങിമരിച്ചു

കാലിക്കറ്റ് ബാറിലെ യുവ അഭിഭാഷകന്‍ കക്കയം റിസര്‍വോയറിലെ ചുറ്റുകയം ഭാഗത്ത് മുങ്ങിമരിച്ചു.

ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സെക്രട്ടറിയും ഭാരതീയ കര്‍ഷക മോര്‍ച്ച ജില്ലാ വൈസ്പ്രസിഡന്‍റുമായ മലാപ്പറമ്പ് കുണ്ടൂര്‍ഹൗസില്‍ കെ.പി. സുധീര്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 3.30ന് കക്കയം കരിയാത്ത ന്‍പാറ റിസര്‍വോയറിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.
 അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അസോസിയേറ്റ്സിന്‍െറ പാര്‍ട്ണറാണ്. ഭാരതീയ അഭിഭാഷക പരിഷത്ത് കോഴിക്കോട് യൂനിറ്റ് സെക്രട്ടറി, ബി.ജെ. പി ലീഗല്‍ സെല്‍ കോഴിക്കോട് ജില്ലാ കണ്‍വീനര്‍, കോഴിക്കോട് ബാര്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കഴിഞ്ഞ കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എട്ടാം ഡിവിഷനില്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്‍ലത്തീഫിനെതിരെ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
പേരാമ്പ്ര കൂനേരിക്കുന്ന് സര്‍ഗയില്‍ പരേതനായ കെ.പി. പാച്ചറുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സുരേന. മകന്‍: വിശ്രുത്. സഹോദരങ്ങള്‍: അഡ്വ. ഉഷ, കെ.പി. രാജീവന്‍(ആര്‍.എസ്.എസ് മുന്‍ പ്രചാരകന്‍), പ്രസാദ്.




കൂടുതല്‍വാര്‍ത്തകള്‍.