CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 39 Minutes 24 Seconds Ago
Breaking Now

UKKCYL ക്യാമ്പ്‌ 2016 - വരദാനദായകവും വിജ്ഞാനപ്രദവും വിനോദകരവും ആയി

ക്നാനായ യുവജനസംഘടനയായ UKKCYL സംഘടിപ്പിച്ച അഞ്ചാമത് യുവജന ക്യാമ്പ്‌ ഇക്കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെട്ടു. നോർത്ത് വെയിൽസിലെ അതിവിപുലമായ മിഡിൽട്ടൻ കോളേജ് ക്യാമ്പസ് ആണ് ക്യാമ്പിനു വേദിയായത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 175 ഓളം യുവജനങ്ങൾ വളരെയധികം ആവേശത്തോടെയാണ് മൂന്നു ദിവസത്തെ ഈ ക്യാമ്പിൽ പങ്കെടുത്തത്. വിവിധ യൂണിറ്റുകളിൽ നിന്നുമെത്തിയ 15 ഓളം UKKCYL ഡയറക്റ്റേഴ്സ് ഈ യുവജനങ്ങൾക്ക്‌ മാർഗ്ഗദർശികളായി. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് രജിസ്റ്റേഷൻ ആരംഭിക്കുകയും ജപമാല സമർപ്പണത്തെ തുടർന്ന് നടന്ന ഇനാഗുറൽ സെറിമണിയിൽ UKKCYL നാഷണൽ ചാപ്ലയിൻ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഈ ത്രിദ്വിന ക്യാമ്പ്‌ ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് 12 ഗ്രൂപ്പുകളായി തിരിച്ചു കോട്ടയം അതിരൂപതയുടെ 12 ഫൊറോനകളുടെ പേരുകൾ നല്കി. പിന്നീടങ്ങോട്ട് നടന്ന എല്ലാ മത്സരങ്ങളും പഠനശിബിരങ്ങളും ഈ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടത്തപ്പെട്ടത്.


ശനിയാഴ്ച കാലത്ത് 8 മണിക്ക് ദിവ്യബലിയോടെ ക്യാമ്പിന്റെ രണ്ടാം ദിവസത്തിനു തുടക്കമായി. കാഴ്ചസമർപ്പണ വേളയിൽ ഓരോ ഗ്രൂപ്പും തങ്ങളുടെ സർഗാത്മക കഴിവുകൾ കാണിക്കയായി സമർപ്പിച്ചത് അവരുടെ സഭയോടുള്ള തീക്ഷ്ണമായ വിധേയത്വം പ്രകടമാക്കുന്ന വിധത്തിലായിരുന്നു. തുടർന്ന് 18 വയസിനു മുകളിലുള്ളവർക്ക് "It's ok to say No" എന്ന എന്ന വിഷയത്തെ കുറിച്ചും 18 വയസിനു താഴെയുള്ളവർക്ക് "Social media - A Blessing or Curse " "Generation Gap in knaanaaya Context " എന്ന വിഷയങ്ങളെ ആസ്പദമാക്കിയും ക്ലാസുകൾ നടത്തപ്പെട്ടു. ക്ലാസുകൾക്ക് ശ്രീമതി. ഷെറി ബേബിയും ശ്രീ. സിന്റോ ജോണും നേതൃത്വം നല്കി. ഉച്ചഭക്ഷണമായ ഇംഗ്ലീഷ് ബുഫെക്ക് ശേഷം സ്പോർട്സ് ഹാളിൽ നടന്ന വിവിധയിനം കായികമൽസരങ്ങളിൽ പങ്കെടുത്തു യുവജനങ്ങൾ തങ്ങളുടെ കായിക മികവ പ്രകടമാക്കി. അത്താഴ ശേഷം ഈ ക്യാമ്പിന്റെ മുഖ്യ ആകർഷകമായ "kna nite" ആഘോഷങ്ങൾക്ക് തുടക്കമായി. ബ്ലാക്ക് & വൈറ്റ് ഡ്രസ്സ്‌ കോഡ് ധരിച്ചെത്തിയ യുവജനങ്ങൾ UKKCYL ന്റെ അഞ്ചാമത് ബർത്ത്ഡേ കേക്ക് മുറിച്ചു ആഘോഷങ്ങളിൽ പങ്കു ചേർന്നു. ഓരോ ഗ്രൂപ്പിനും നല്കിയ തീം അനുസരിച്ച് അവതരിപ്പിച്ച കോമഡി സ്കിറ്റും തുടർന്ന് നടന്ന ഫോട്ടോ സെഷനും ഡിജെയും യുവജനങ്ങൾ അക്ഷരാർഥത്തിൽ ആസ്വദിച്ചു. 


മൂന്നാം ദിവസമായ ഞായറാഴ്ച കാലത്ത് ദിവ്യബലിയോടെ ക്യാമ്പിനു തുടക്കമായി. അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ ശരീര രക്തമാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു ഫാ. സജി നല്കിയ സന്ദേശം യുവതിയുവാക്കളുടെ വിശ്വാസ തീക്ഷണതയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട UKKCA ഭാരവാഹികൾക്ക് സ്വീകരണവും ചാറ്റ് ഷോയും നടത്തുകയുണ്ടായി. ഉച്ചഭക്ഷണത്തിന് ശേഷം നാഷണൽ കൌൺസിൽ മീറ്റിംഗിൽ ഭാവിപരിപാടികൾ ചർച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു.


തുടർന്ന് നടന്ന ക്ലോസിംഗ് സെറിമണിയിൽ വിജയികൾക്ക് സമ്മാന ദാനവും ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും മൊമന്റൊയും നല്കി. തങ്ങൾക്കു കുറെ നല്ല സുഹൃത്തുക്കളെ സമ്പാദിക്കുവാനായെന്നും നിലവിലുള്ള സുഹൃദു ബന്ധങ്ങൾ പുതുക്കാനായെന്നും ക്യാമ്പിൽ പങ്കെടുത്ത മിക്കവരും ഫീഡ്ബാക്ക്   ഫോമിൽ രേഖപ്പെടുത്തുകയുണ്ടായി. വൈകുന്നേരം 5 മണിയോടെ മിഡിൽട്ടൻ കോളേജിനോട് വിട പറഞ്ഞു.  


ക്‌നാനായ യുവജനങ്ങളുടെ സോഷ്യൽ, സ്പിരിച്വൽ, ഇന്റലെക്ച്വൽ , ഫിസിക്കൽ എന്നീ തലങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത UKKCYL ക്യാമ്പിന് നാഷണൽ ചാപ്ലയിന്‍ ഫാ. സജി മലയിൽ പുത്തൻപുരയിൽ, ഷിബിൽ ജോസ് (പ്രസിഡന്റ്), ജോൺ സജി (സെക്രട്ടറി), സ്റ്റീഫൻ ടോം (വൈസ് പ്രസിഡന്റ്‌), ഡേവിഡ് ജേക്കബ് (ട്രഷറർ), സ്റ്റെഫിൻ ഫിലിപ് (ജോയിന്റ് സെക്രട്ടറി) മുൻ ഡയറക്റ്റേഴ്സ് മിസിസ് ഷെറി ബേബി ,സാബു കുര്യാക്കോസ് എന്നിവർ നേതൃത്വം നല്‍കി.

   

കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക             

 

 

 




കൂടുതല്‍വാര്‍ത്തകള്‍.