CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 45 Seconds Ago
Breaking Now

ഐ സി പി എഫ് അയർലണ്ട് ഏക ദിന സെമിനാർ ബെൽഫാസ്റ്റിൽ

ബെൽഫാസ്റ്റ്: കോളേജ്  വിദ്യാർത്ഥികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ക്രിസ്തിയ യുവജനങ്ങളുടെ ആത്മീയ പ്രസ്ഥാനം ആയ ഇന്റർ കോളേജ്  പ്രയർ ഫെല്ലോഷിപ്പ് (ഐ സി പി എഫ്) യുകെ അയർലണ്ട് സംയുക്ത ആഭിമുഖ്യത്തിൽ ബെൽഫാസ്റ്റിൽ ഏകദിന സെമിനാർ നടത്തുന്നു. ബെൽഫാസ്റ്റ് ബൈബിൾ കോളേജിൽ മാർച്ച്‌ 12 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ കുട്ടികൾക്കും, യുവജനങ്ങൾക്കും, മാതാ പിതാക്കന്മാർക്കും പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. പ്രെയിസ് ആൻഡ്‌ വർഷിപ്പ്, ടീച്ചിംഗ് ക്ലാസസ്, ഡിസ്കഷൻ ഗ്രൂപ്സ് തുടങ്ങി അനേക പ്രോഗ്രാമ്മുകൾ ഈ സെമിനാറിന്റെ പ്രത്യേകതയാണ്. ഐ സി പി എഫ് വോളൻഡിയേഴ്സ് നേതൃത്വം കൊടുക്കുന്ന സെമിനാറിൽ റവ. റോയ്.കെ. വർഗീസ്‌ (ലിവർപൂൾ), പാസ്റ്റർ ജെസ്വിൻ ജെയിംസ്‌ (ബ്രിസ്റ്റോൾ) ക്ലാസുകൾ എടുക്കും. ഐ സി പി എഫ് അയർലണ്ട് കുട്ടികൾ വർഷിപ്പിന് നേതൃത്വം നല്കും.

കൂടുതൽ വിവരങ്ങൾക്ക്:

വിക്ടർ ഡാനിയേൽ - 0353874117737 (ഡബ്ലിൻ)

വർഗീസ്‌ മാത്യു - 07846868025(ബെൽഫാസ്റ്റ്) 




കൂടുതല്‍വാര്‍ത്തകള്‍.