CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 12 Seconds Ago
Breaking Now

ഷെവലിയാർ ബെന്നി പുന്നത്തറ ഫെബ്രുവരി 27 ശനിയാഴ്ച ബ്രിസ്റ്റോളിൽ .

ബ്രിസ്റ്റോൾ -: വചന പ്രഘോഷകനും ശാലോം ടിവി ശാലോം പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ ഡയറക്ടറുമായ ഷെവലിയാർ ബെന്നി പുന്നതറ യുകെ സന്ദർശനത്തിന്റെ ഭാഗമായി ബ്രിസ്റ്റോൾ വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 9.30 നു ഫിഷ്പോണ്ട്സ് സെന്റ്‌ ജോസെഫ്സ് പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം ഉച്ചക്ക് ഒരു മണി വരെയാണ് വചനം പങ്കുവയ്ക്കലും പ്രാർത്ഥന ശുശ്രൂഷകളും നടക്കുന്നത്. ബെന്നി പുന്നത്തറയോടൊപ്പം ബ്രദർ സാന്റോ കാവിൻ പുരയിടവും ശുശ്രൂഷകളിൽ പങ്കെടുക്കും .

നൂതനമായ വചന പ്രഘോഷണ രീതികളുടെ തുടക്കക്കാരിൽ ഒരുവനും സഭാസേവന രംഗത്തെ അതുല്യ പ്രതിഭയുമായ ഷെവലിയാർ ബെന്നി പുന്നത്തറയുടെ സന്ദർശനം വൻ വിജയമാക്കാനും, ശുശ്രൂഷകളിൽ പങ്കെടുക്കാനും ഫാദർ പോൾ വെട്ടിക്കാട്ട്  സീറോ മലബാർ വിശ്വാസികൾക്കുള്ള സന്ദേശത്തിൽ ആഹ്വാനം ചെയ്തു .

കൂടുതൽ വിവരങ്ങൾക്ക് സ്റ്റാനി തുരുത്തേൽ (07877613167) നെ ബന്ധപ്പെടെണ്ടതാണ് .




കൂടുതല്‍വാര്‍ത്തകള്‍.