Breaking Now

വനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദനം: എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ആളെന്ന നിലയിലാണ് ഗ്രേഡ് എസ്.ഐ രമണിയെ സസ്‌പെന്‍ഡ് ചെയ്തത്.

സൂര്യനെല്ലി വിഷയത്തില്‍ നടന്ന പ്രതിഷേധത്തിനിടെ വനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വനിതാ എസ്.ഐ കെ.കെ രമണിയെ സസ്‌പെന്‍ഡ് ചെയ്തു. നിയമസഭയില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. നടപടിയെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധം കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍. ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന ആളെന്ന നിലയിലാണ് ഗ്രേഡ് എസ്.ഐ രമണിയെ സസ്‌പെന്‍ഡ് ചെയ്തത്.

വനിതാ എം.എല്‍.എമാരായ ഗീതാ ഗോപി, ഇ.എസ് ബിജിമോള്‍ എന്നിവര്‍ക്കാണ് കഴിഞ്ഞയാഴ്ച പ്രതിഷേധത്തിനിടെ പരിക്കേറ്റത്. വൈകിയാണെങ്കിലും നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറയുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.