CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 31 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷന്റെ മദേഴ്സ് ഡേ ആഘോഷങ്ങൾ പ്രൗഡോജ്ജ്വലമായി

കേരള കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന മദേഴ്സ് ഡേ ആഘോഷങ്ങൾ പ്രൗഡോജ്ജ്വലമായി. ബാഗുളി സെന്റ്‌. മാർട്ടിൻസ് ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ ഒട്ടേറെ അസോസിയേഷൻ കുടുംബങ്ങൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ്‌ ജെയ്സൻ ജോബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഷ്രൂസ്ബറി രൂപതാ സീറോ മലബാർ ചാപ്ലയിൻ റവ. ഡോ. ലോനപ്പൻ അരങ്ങാശ്ശേരി ഉത്ഘാടനം ചെയ്തു സന്ദേശം കൈമാറി.


കുട്ടികൾ തങ്ങളുടെ അമ്മമാർക്ക് പൂച്ചെണ്ടുകളും കാർഡുകളും നൽകി ആദരിക്കുകയും അമ്മമാരെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് അവതാരകനായി എത്തിയ ബിജു ആന്റണി അമ്മമാർക്കായി നർമ്മം കലർന്ന ചോദ്യങ്ങളും ഗെയിമുകളുമായി മാതൃസ്നേഹത്തിന്റെ ആവശ്യം ആളുകളിൽ എത്തിച്ചു. വിവിധങ്ങളായ പരിപാടികളെ തുടർന്ന് സ്നേഹ വിരുന്നോടെയാണ് മദേഴ്സ് ഡേ ആഘോഷങ്ങൾ സമാപിച്ചത്. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജിനോ ജോസഫ്, വൈസ് പ്രസിഡന്റ്‌ റിൻസി സജിത്ത് എന്നിവർ നന്ദി രേഖപ്പെടുത്തി.    

               




കൂടുതല്‍വാര്‍ത്തകള്‍.