CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 51 Seconds Ago
Breaking Now

വാർഷിക കുടുംബനവീകരണധ്യാനം സന്ദർലാൻഡിൽ..........

സന്ദർലാൻഡ്‌ : ഈസ്റ്ററിന് ഒരുക്കമായി ഹെക്സം ആൻഡ്‌ ന്യൂ കാസ്സിൽ രൂപത സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഷിക കുടുംബ നവീകരണ ധ്യാനം മാർച്ച്‌ 11,12.13 (വെള്ളി , ശനി, ഞായർ) തിയതികളിൽ സന്ദർലാൻഡ്‌ സെ. ജോസെഫ്സ് ദേവാലയത്തിൽ വെച്ച് ബഹു. ഫാ. കുര്യൻ കാരിക്കൽ, ബ്രദർ. റെജി കൊട്ടാരം, ബ്രദർ. പീറ്റർ ചേരാനല്ലൂർ എന്നിവരുടെ നേതൃത്ത്വത്തിൽ നടത്തപെടുന്നു.

നോമ്പ്കാലത്ത് ഹൃദയങ്ങളെ ഒരുക്കാനും വിശുധികരണം പ്രാപിക്കാനുമുള്ള അവസരത്തെ പ്രയോജനപെടുത്തണമെന്നു യേശുനാമത്തിൽ ചാപ്ലിൻ ബഹു. ഫാ . സജി തോട്ടത്തിൽ അഭ്യർത്ഥിക്കുന്നു. ധ്യാന ദിവസങ്ങളിൽ കുമ്പസ്സാരത്തിനുള്ള സൌകര്യവും കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകളും (ശനി, ഞായർ ദിവസങ്ങളിൽ) ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സമയം : മാർച്ച്‌ -11- (വെള്ളി)- 5.30pm, to 9.30pm, 12,(ശനി )- 9.30am to 4.30pm, 13, (ഞായർ)- 11.30am to 6.30pm.

ധ്യാന വേദി: സെ. ജോസെഫ്സ് ചർച്ച്, സന്ദർലാൻഡ്‌, SR4 6HP

കൂടുതൽ വിവരങ്ങൾക്ക് : 07590516672, 07846003328, 07889146098.




കൂടുതല്‍വാര്‍ത്തകള്‍.