CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 54 Minutes 47 Seconds Ago
Breaking Now

ബോൾട്ടനിൽ വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയിൽ നയിക്കുന്ന നോമ്പ് കാല ധ്യാനം വെള്ളിയാഴ്ച മുതൽ (11/03/2016)...

വചനപ്രഘോഷകനായ ഫാ. ജോയി ചേറാടിയിൽ നയിക്കുന്ന ത്രിദിന ദിവ്യ കാരുണ്യ ആന്തരിക വിശുദ്ധീകരണ ധ്യാനം വെള്ളിയാഴ്ച മുതൽ ബോൾട്ടനിൽ നടക്കും. ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ രാത്രി 9.30 വരെയും ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെയും ഞായറാഴ്ച രാവിലെ 10.45 മുതൽ വൈകുന്നേരം 5 വരെയുമാണ് ധ്യാനം നടക്കുക.

ധ്യാനത്തിന് നേതൃത്വം നൽകുന്നതിനായി ജോയി ചേറാടിയിൽ അച്ചൻ നാട്ടില നിന്നും യുകെയിൽ എത്തിച്ചേർന്നു. സ്വതസിദ്ധമായ ശൈലിയിൽ വിശ്വാസ ഹൃദയങ്ങളെ ഒരുക്കി ദിവ്യകാരുണ്യ അനുഭവം പ്രാപിച്ചു നോമ്പുകാലത്തിനായി പ്രത്യേകം ഒരുങ്ങുവനുള്ള ധ്യാനത്തിൽ പങ്കെടുക്കുവാൻ ഏവരെയും സാൽഫോർഡ് രൂപതാ സീറോ മലബാർ ചാപ്ലയിൻ ഫാ. തോമസ്‌ തൈക്കൂട്ടത്തിൽ സ്വാഗതം ചെയ്യുന്നു.

OUR LADY OF LOURDES CHURCH 

275 PLODDER LANE 

BOLTON 

BL40BR




കൂടുതല്‍വാര്‍ത്തകള്‍.