CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 19 Minutes 50 Seconds Ago
Breaking Now

ഡബ്ലിൻ സീറോ മലബാർ സഭയിൽ വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുനാൾ മാർച്ച് 19 ശനിയാഴ്ച ലൂക്കനിൽ.

ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ മരണത്തിരുനാൾ 2016 മാർച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു.

അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച്‌ നടത്തപ്പെടുന്ന ദിവ്യബലിയർപ്പണം, ദിവ്യബലിക്ക് ശേഷം വിശുദ്ധ യൌസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന, തിരുനാൾ നേർച്ച എന്നീ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.

 

വിശുദ്ധ യൌസേപ്പിതാവിനോടുള വണക്ക മാസം ആചരിക്കുന്ന ഈ പ്രാർത്ഥനാകാലത്തിലെ തിരുനാളിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവകമായി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര & ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു. വിശുദ്ധ കുർബാന മദ്ധ്യേ ബഹു. ഫാ. ജോസഫ്‌ വെള്ളനാൽ OCD തിരുനാൾ സന്ദേശം നൽകുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.