CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 30 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ കുടുംബ നവീകരണ ധ്യാനം മാർച്ച്‌ 18,19,20 തീയതികളിൽ

വലിയ നോമ്പിനോടനുബന്ധിച്ചു ബെല്‍ഫാസ്റ്റില്‍ സീറോ - മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ നവീകരണ ധ്യാനം മാര്‍ച്ച്‌ 18,19,20 (വെള്ളി,ശെനി,ഞായര്‍) തിയതികളില്‍ നടക്കും. കുടുംബ പ്രേഷിതത്വത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ. ജേക്കബ്‌ കുര്യന്‍ പുരമഡഠ ആണ് ധ്യാനഗുരു. ബുധനാഴ്ച മുതല്‍ സ്പിരിച്വൽ ഷെയറിങ്ങിനു അവസരമുണ്ടായിരിക്കും.

ആദ്യ ദിനമായ മാര്‍ച്ച്‌ 18 വൈകുന്നേരം 5.30 മണിക്ക് ബെല്‍ഫാസ്റ്റ്‌ സെന്റ്‌. പോൾസ് ദേവാലയത്തില്‍ ആരംഭിക്കുന്ന ധ്യാനം രാത്രി 9 മണി വരെയായിരിക്കും. 19,20 തിയതികളില്‍ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.30 നു സമാപിക്കുന്ന ധ്യാനം സെന്റ്‌. റോസ് കോളേജ് ഓഡിറ്റൊറിയത്തിൽ ആയിരിക്കും നടത്തപ്പെടുക.

സമാപന ദിനമായ ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കുമെന്ന് മോണ്‍. ആന്‍റണി പെരുമായന്‍ അറിയിച്ചു. ദൈവ തണലിലിരുന്നു വചനം ധ്യാനിക്കുവാന്‍, ആല്മീയതക്ക് ഉണര്‍വേകുവാന്‍, കുടുംബം തിരുക്കുടുംബസമാനമാക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

മോണ്‍. ആന്‍റണി പെരുമായന്‍,  ഫാ. പോള്‍ മോരേലി

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

07429188363; 07588373437; 07821139311; 07759998317




കൂടുതല്‍വാര്‍ത്തകള്‍.