CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 26 Seconds Ago
Breaking Now

നാഷണല്‍ കലമേളകളെ കവച്ചു വയ്ക്കുന്ന കലാമത്സരങ്ങളുമായി ക്നാനായ ഈസ്റ്റ്ര്‍ ആഘോഷം.

കഴിഞ്ഞ ഞായറാഴ്ച ലിവര്‍പൂള്‍ ഫസക്കെര്‍ലി റീജിയന്‍ ക്ലുബില്‍ നടന്ന ലിവര്‍പൂള്‍ ക്നാനായ യുണിറ്റിന്റെ ഈസ്റ്റ്ര്‍ ആഘോഷം പുതുമയാര്‍ന്ന കലാമത്സരങ്ങള്‍ കൊണ്ട് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.


ക്നാനായ യുവജനവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ഇരുപതു മിനിട്ട് നീണ്ടു നിന്ന ഡാന്‍സ് കാണികളുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങി. അതു പോലെ തന്നെ ചെറിയ കുട്ടികളുടെയും വലിയ കുട്ടികളുടെയും ഫാഷൻ ഷോ മത്സരം കാണികളില്‍ വളരെ ആഹ്ളാദം ഉളവാക്കി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ അവതരിപ്പിച്ച പുതുമയാര്‍ന്ന പരിപാടികള്‍ പലതും യുകെയിലെ കലാമേളകളെ പോലും പിന്നിലാക്കുന്നവയായിരുന്നു. 


വൈകുന്നേരം രണ്ടു മണിക്ക് ഫസക്കെര്‍ലി ഹോളി നെയിം പള്ളിയില്‍ നടന്ന വിശുദ്ധ കുര്ബാനയോടു കൂടിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഫാദര്‍ ഫിലിപ്പ് കുഴിപറമ്പിലാണ് വിശുദ്ധ ബലി അര്‍പ്പിച്ചത്. 


പിന്നിട് ഫസകെര്‍ലി ലിജിയന്‍ ക്ലുബില്‍ പറവൂര്‍ അമ്പലത്തില്‍ വെടികെട്ടില്‍ മരിച്ച ആളുകള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു ഒരുമിനിട്ടു മൗനം ആചരിച്ചു കൊണ്ടാണ് സംസ്കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.


അതിനു ശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂള്‍ ക്നാനായ പ്രസിഡന്റ്‌ സിന്റോ ജോണ്‍, UKKCA പ്രസിഡന്റ്‌ ബിജു മടക്കകുഴി, UKKCA സെക്രട്ടറി ജോസ്സി നെടുംതുരുതി പുത്തൻപുരയില്‍, UKKCA വൈസ് പ്രസിഡന്റ്‌ ജോസ് മുളന്‍ചിറ എന്നിവര്‍ സംസാരിച്ചു. സാജു പാണപറമ്പില്‍ സ്വാഗതം ആശംസിച്ചു. ഈസ്റ്റർ സന്ദേശം മൈക്കില്‍ ബേബി നല്‍കി.

ഫാഷൻ ഷോ ജഡ്ജ്‌ ചെയ്തത് യുകെയിലെ അറിയപ്പെടുന്ന കലാകാരികളായ ഷെറിന്‍ ബേബി, നിമിഷ ബേബി എന്നിവരായിരുന്നു.


KCYL കുട്ടികളുടെ നേതൃത്വത്തിൽ കുട്ടികളുടെ കൈകളില്‍ മൈലാഞ്ചി ഇട്ടു കൊടുക്കുകയും, കുടുംബ ഫോട്ടോകള്‍ എടുത്തു നല്‍കുകയും ചെയ്തു. പരിപാടികള്‍ രാത്രി പത്തുമണി വരെ തുടർന്നു. വിഭവ സമൃദ്ധമായ  ഭക്ഷണവും ഒരുക്കിയിട്ടുണ്ടായിരുന്നു. നടവിളികളോട് കൂടി പരിപാടികള്‍ അവസാനിച്ചു .




കൂടുതല്‍വാര്‍ത്തകള്‍.