CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 15 Seconds Ago
Breaking Now

ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വർണ്ണാഭമായി

ഹേവാര്‍ഡ്‌സ്ഹീത്ത് ഫ്രണ്ട്‌സ് ഫാമിലി ക്ലബിന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് പള്ളി ഹാളില്‍ വച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗം നാട്ടിൽ നിന്നെത്തിയ പിതാവ് കുട്ടൻ ജയാനന്ദൻ ഉത്ഘാടനം ചെയ്തു.  ക്ലബ് ജനറൽ സെക്രട്ടറി സാബു ജോണ്‍, വൈസ് പ്രസിഡന്റ് ഡിമ്പില്‍ ബേസില്‍, ട്രഷറര്‍ മിനി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ സണ്ണി ലൂക്കാ ഇടത്തില്‍, സജി ജോണ്‍, മിനി സജി, ആര്‍ട്ട്‌സ് & സ്‌പോര്‍ട്‌സ് സെക്രട്ടറി ആഷിഷ് ജോഷി, മുൻകാല ഭരണസമിതിയെ പ്രതിനിധീകരിച്ച്‌ പ്രസിഡന്റുമാരായ ജോഷി കുര്യാക്കോസ്, സദാനന്ദൻ ദിവാകരൻ, ജോസ് ബിജു, ബിജു സെബാസ്റ്റ്യൻ, അരുൺ മാത്യൂ, ജിജോ അരയത്ത് തുടങ്ങിയവര്‍ വേദിയിൽ സന്നിഹിതരായിരുന്നു.

മാസ്റ്റർ കാർത്തിക്ക് അവതരിപ്പിച്ച വിഷുകണി ദർശിച്ച് കൊണ്ട് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് കുട്ടികളും നേതൃത്വത്തില്‍ ബൈബിള്‍ ദൃശ്യാവതരണം അരങ്ങേറി. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നേതൃത്വത്തില്‍ ക്ലാസിക്കല്‍ -സിനിമാറ്റിക് ഡാന്‍സുകള്‍ തിരുവാതിരകളി, കോമഡി സ്‌കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറുകയുണ്ടായി. ഇതേ തുടർന്ന് യുകെയിലെ അനുഗ്രഹീത കലാകാരന്മാരായ നോബിളിന്റെയും രാജേഷ് സാലിസ്ബറിയുടെയും നേതൃത്വത്തിൽ ഗ്രെയ്സ് മെലഡീസ് ഹാംഷയർ അവതരിപ്പിച്ച ഗാനമേള പരിപാടികൾക്ക് വർണ്ണപ്പകിട്ടേകി.


ആഘോഷപരിപാടികൾക്ക് മുൻകാല ഭാരവാഹികളായ ഷൈൻ ജോസഫ്, രാജു ലൂക്കോസ്, ബേസിൽ ബേബി, അനിൽ ശിവൻ, ഹരികുമാർ ഗോപാലൻ നായർ, ജോഷി പനമ്പേൽ, വർഗീസ്‌ ഇട്ടാർ, ഷിബു മാത്യൂ, ഗംഗാ പ്രസാദ്, ലോർഡ്‌സൺ, നിക്സൻ, അജിത്‌, ജയകുമാർ തച്ചപ്പാറ, ബൈജു ശ്രീനിവാസ്, ഉണ്ണി പറമ്പിൽ, ജെമ്മു കുര്യൻ, അരുൺ പീറ്റർ, ജോർജ്, ജിമ്മി, സണ്ണി, എഡ്വിൻ, ബിജോ തുടങ്ങിയവർ നേതൃത്വം നല്കി. ഡിന്നറോട് കൂടി ആഘോഷപരിപ്പാടികൾ സമാപിച്ചു.





കൂടുതല്‍വാര്‍ത്തകള്‍.