CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 32 Minutes 19 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നാൽപത്തിയാറാമത് ധനസഹായമായ 50,000 രൂപ കാൻസർ രോഗിയായ റീനയ്ക്ക് കൈമാറി

വോക്കിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ നാൽപത്തിയാറാമത് ധനസഹായമായ 50,000 രൂപ കാൻസർ രോഗിയായ റീനയ്ക്ക് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി ചേര്ത്തല മുന്സിപ്പൽ ചെയർമാൻ ഐസക് മാടവന 50,000 രൂപയുടെ ചെക്ക് റീനയ്ക്ക് കൈമാറി. തദവസരത്തിൽ വോകിംഗ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി മെമ്പർ ഡിജു സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ശശികല, ചാരിറ്റി പ്രവർത്തകരായ ഷിലു കൊട്ടാരത്തിൽ, മനോജ്‌ പുതുപറമ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആലപ്പുഴ ജില്ലയിൽ പള്ളിപ്പുറം പഞ്ചായത്തിൽ തിരുനെല്ലുരിൽ താമസിക്കുന്ന പരിശേരിൽ റീനയാണ് കഴിഞ്ഞ ഒരു വര്ഷത്തോളമായി കാൻസർ എന്ന മഹാരോഗത്തോടു മല്ലിട്ടു കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റലിൽ ആണ് റീനയുടെ ചികിത്സ നടത്തി കൊണ്ടിരിക്കുന്നത്. റീനയുടെ തലയിൽ രണ്ടു ടുമറുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതിൽ ഒരു ടുമർ ഓപ്പറെഷൻ വഴി നീക്കം ചെയ്യുകയുണ്ടായി. ഇതുവരെ ചികിത്സയ്ക്കായി 2 ലക്ഷത്തോളം രൂപ ചിലവായി. ഇനി ഒരു  ഓപ്പറെഷൻ കൂടി ചെയ്താലേ തലയിലെ രണ്ടാമത്തെ മുഴ നീക്കം ചെയ്യുവാൻ സാധിക്കുകയുള്ളൂ. അതിനായി ഇനിയും നല്ലൊരു തുക ചിലവാകും.

5 സെന്റു സ്ഥലത്ത് ചെറിയ ഒരു വീട്ടിലാണ് അവിവാഹിതയായ റീനയും അമ്മയും താമസിക്കുന്നത്. ആകെയുള്ള 5 സെന്റ്‌ സ്ഥലവും വീടും ബാങ്കിൽ പണയത്തിലാണ്. അച്ഛൻ നേരത്തെ മരിച്ചു പോയ റീനയ്ക്ക് അമ്മയുടെ കൂലിപ്പണിയിൽ നിന്നും ലഭിക്കുന്ന ഏക വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞു പോരുന്നത്.

ഒരു മാസത്തെ ചികിത്സയ്ക്കായി റീനയ്ക്ക് ഏകദേശം 4,000രൂപയോളം ചിലവ് വരും. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാളും ഈ കുടുംബം പിടിച്ചു നിന്നിരുന്നത്. ഈ സംരംഭത്തെ സഹായിച്ച യുകെയിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കൾക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.