CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 50 Seconds Ago
Breaking Now

ചങ്ങനാശ്ശേരി സംഗമം 2016 ജൂണ്‍ 24-ന് ഹോര്‍ഷം ഗാവസ്റ്റന്‍ ഹാളില്‍

ചങ്ങനാശ്ശേരി സംഗമം 2016 ജൂണ്‍ 24-ന് ഹോര്‍ഷം ഗാവസ്റ്റന്‍ ഹാളില്‍ വച്ച് നടക്കും. മതസൗഹാര്‍ദ്ദത്തിനു പേരു കേട്ട അഞ്ചു വിളക്കിന്റെ നാട്ടില്‍ നിന്നു യുകെയില്‍ താമസമാക്കിയ എല്ലാവരെയും ഉള്‍പ്പെടുത്തി ഇതാദ്യമായി ഒരു വെള്ളിയാഴ്ച തുടങ്ങി ഞായറാഴ്ച്ച അവസാനിക്കുന്ന താമസിച്ചുള്ള ഒരു ചങ്ങനാശ്ശേരി സംഗമം ഇതാ യാഥാര്‍ഥ്യമാകുന്നു.

ചങ്ങനാശേരിയില്‍ നിന്നു കുടിയേറിയവരെയും, ചങ്ങനാശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെയും, ചങ്ങനാശ്ശേരിയുടെ മരുമക്കളായവരെയും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 2016 ജൂണ്‍ മാസം 24ന് വെള്ളിയാഴ്ച വൈകീട്ടോടു കൂടി ഹോര്‍ഷം ഗാവസ്റ്റന്‍ ഹാളില്‍ ഒത്തുചേര്‍ന്നു സൗഹൃദം പങ്കുവയ്ക്കുവാന്‍ ഒരുങ്ങുന്നു.

ഉദ്യാനങ്ങളും പുല്‍ത്തകിടികളും തടാകങ്ങളും നിറഞ്ഞ നൂറ് ഏക്കറോളം വരുന്ന പ്രകൃതിയും കൊണ്ട് രമണീയമായ ഈ കൊട്ടാരത്തില്‍ എല്ലാവര്ക്കും അവരവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിനോദം കണ്ടെത്താവുന്നതാണ്. നീന്തല്‍ കുളവും ക്രിക്കറ്റും ടെന്നിസും ഉള്‍പ്പടെ പലവിധ കായിക ഉല്ലാസങ്ങള്‍ക്കും ഇവിടെ സൗകര്യമുള്ളതാകുന്നു.

യുകെയിലുള്ള ചങ്ങനാശേരി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി ആഥിത്യം വഹിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാ ചങ്ങനാശേരി സ്വദേശികളായ സുഹൃത്തുക്കളോടും സംഘാടകര്‍ അഭ്യര്‍ഥന അറിയിച്ചു.

വേദി:

Gaveston Hall

Nuthurst

West Sussex

England 

RH13 6RF

http://www.gavestonhall.com/

Time and date:  Gather on 24th June 2016 6pm and disperse after morning breakfast on 

Sunday 26th June 2016

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Anto Antony -07584651476

Leo Mathew -07883005878




കൂടുതല്‍വാര്‍ത്തകള്‍.