CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 6 Minutes 47 Seconds Ago
Breaking Now

കാ൪ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ളബിന്റെ t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂ൪ണ്ണമെന്റ് മെയ് 22ന്

കാ൪ഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ളബിന്റെ ആഭിമൂഖ്യത്തിൽ തുടർച്ചയായ മൂന്നാം വർഷം യുകെയിലെ മലയാളികൾക്കായി സംഘടിപ്പിക്കുന്ന t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂ൪ണ്ണമെന്റിലേക്ക് എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്വാഗതം ചെയ്യുന്നു.

മെയ് 22 ഞായറാഴ്ച രാവിലെ 8മണി മുതൽ കാർഡിഫിലെ പോണ്ടക്കാനാ ക്രിക്കറ്റ് ഫീൽഡിൽ വച്ചായിരിക്കും കാർഡിഫ് കാമിയോസ് t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂർണ്ണമെന്റ് നടത്തപെടുക. വിന്നേർസിനു 501പൌണ്ടും ജോസഫ് കോടാലിച്ചിറ എവറോളിങ് രോഫിയും, രണ്ടാം സമ്മാനമായി 251പൌണ്ടും ട്രോഫിയും ബെസ്റ്റ് ബൌള൪ ബെസ്റ്റ് ബാറ്റ്സ്മാൻ എന്നിവ൪ക്കുൾപ്പടെ മറ്റനേകം സമ്മാനങളുമായി നടത്തപെടുന്ന ഈ ടൂർണ്ണമെന്റ് സ്പോൺസ൪ ചെയ്തിരിക്കുന്നത് റേച്ചൽസ് ഓ൪ഗാനിക്, അലൈഡ് ഫിനാൽഷ്യൽ സർവീസസ്, കൈരളി സ്പൈസസ് സെന്റ൪ കാ൪ഡിഫ് എന്നിവരാണ്.

കാർഡിഫ് കാമിയോസ് t20 ബിഗ്ബാഷ് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ളബുമായി ബന്ധപ്പെട്ടു പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. അതോടൊപ്പം എല്ലാ ക്രിക്കറ്റ് പ്രേമികളേയും മെയ് 22ന് കാ൪ഡിഫിലെ പോണ്ടക്കാനാ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

കാർഡിഫ് കാമിയോസ്: 07401 398894




കൂടുതല്‍വാര്‍ത്തകള്‍.