CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 10 Seconds Ago
Breaking Now

സ്പെഷ്യൽ ബീറ്റ്റൂട്ട് ജ്യൂസ്

ചേരുവകള്‍:

ബീറ്റ്റൂട്ട്- 2 എണ്ണം

പഞ്ചസാര - 2 കപ്പ്

ഇഞ്ചി- 1 കഷ്ണം

വെള്ളം-  4 ഗ്ലാസ്

ചെറുനാരങ്ങ- 2 എണ്ണം

തയ്യാറാക്കുന്ന വിധം:

ബീറ്റ്‌റൂട്ട് തൊലി കളഞ്ഞ് കഷണങ്ങള്‍ ആക്കുക. വെള്ളം, പഞ്ചസാര, ബീറ്റ്‌റൂട്ട്, ഇഞ്ചി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി തിളച്ച് സത്ത് ഇറങ്ങിയാല്‍ ചെറുനാരങ്ങനീരും ചേര്‍ത്ത് ഇറക്കുക. ചൂട് ആറിയതിന് ശേഷം അരിച്ച് കുപ്പിയില്‍ സൂക്ഷിക്കുക. ആവശ്യാനുസരണം കുറേശ്ശെ എടുത്ത് വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം